
മുംബൈ: ഐപിഎല്ലിലെ പ്ലേ ഓഫില് ആദ്യ പോരാട്ടം ഒന്നാമതെത്തിയ സണ്റൈസേഴ്സ് ഹൈദരാബാദും ചെന്നൈ സൂപ്പര് കിങ്സും തമ്മിലായിരുന്നു. ബാറ്റ്സ്മാന്മാരെ മറികടന്ന് ബൗളര്മാരുടെ പോരാട്ടമായിരുന്നു മാസ്. പോരാട്ടത്തിനിടയില് ചെന്നൈയൂടെ വിന്ഡീസ് താരം ഡ്വെയ്ന് ബ്രാവോ എടുത്ത ത്രസിപ്പിക്കുന്ന ക്യാച്ചും ആരാധകര്ക്കു കണ്ണിനു കുളിര്മയായി.
15-ാം ഓവറിലെ അവസാന പന്തിലാണ് യൂസുഫ് പഠാന് ബൗണ്ടറി പറത്തിയ പന്ത് ബ്രാവോ വായുവില് പറന്ന് ഒറ്റക്കൈ കൊണ്ടു ക്യാച്ചെടുത്തത്. ഹൈദരാബാദിന്റെ തകര്ന്ന ബാറ്റിങ് നിരയെ പഠാന് കരകയറ്റുന്നതിനിടെയായിരുന്നു ബ്രാവോയുടെ ക്യാച്ച്. 28 പന്തില് 24 റണ്സെടുത്ത് നില്ക്കുമ്പോളാണ് പഠാനെ ബ്രാവോ അതിമനോഹര ക്യാച്ചിലൂടെ പുറത്താക്കുന്നത്. പന്ത് കൈയില് മുറുക്കെപ്പിടിച്ച് ബ്രാവോയുടെ സ്റ്റൈലന് ഡാന്സും ആരാധകരെ ത്രസിപ്പിച്ചു.







Comments