കൊച്ചി: കെവിന്റെ ദുരഭിമാനക്കൊലയില്‍ പ്രതികരണവുമായി ഫുട്ബോള്‍ താരം സി.കെ വിനീത്. കെവിനെ കൊന്നത് രാഷ്ട്രീയമോ ബ്യുറോക്രസിയോ ആണെന്ന് പറയുമ്പോള്‍ അതിന്റെ യഥാര്‍ത്ഥ കാരണത്തില്‍ നിന്ന് വഴുതിപ്പോകുകയാണ് മാധ്യമങ്ങളും സമുഹവുമെന്നും സി.കെ വിനീത് ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
മാധ്യമങ്ങള്‍ എന്തുകൊണ്ടാണ് കൊലപാതകത്തിന്റെ യഥാര്‍ത്ഥ കാരണം ജാതി വിദ്വേഷമാണെന്ന് പറയാന്‍ മടിക്കുന്നതെന്ന് തനിക്ക് മനസിലാകുന്നില്ലെന്ന് വിനീത് ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. എഴുതുന്നവരും പറയുന്നവരും ജാതിവെറിയുടെ ഇരയാണ് കെവിന് എന്നു പറയുന്നതോ അതിന്റെ പ്രാധാന്യം മനസിലാക്കുന്നതോ ഇല്ല. പക്ഷേ ആരെങ്കിലും അത് പറഞ്ഞേ തീരൂ എന്നും വിനീത് കൂട്ടിച്ചേര്‍ത്തു.
കെവിന്റെ കുടുംബം അനുഭവിക്കുന്ന ദുഃഖം തനലക്ക് സങ്കല്പ്പിക്കാന് പോലുമാകുന്നില്ല. ഇത് മറികടക്കാന്‍ അവര്‍ക്ക് സാധിക്കട്ടെ എന്ന് മാത്രം ഈ നിമിഷം താന്‍ ആഗ്രഹിക്കുന്നു. അഴിമതിരഹിതര്‍ മുന്നോട്ട് വന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണ്. കെവിന് സ്നേഹിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും വിനീത് പറഞ്ഞു.






