
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹൂല്‍ ഗാന്ധിയെ നിപ്പ വൈറസിനോട് ഉപമിച്ച് ഹരിയാന ബി.ജെ.പി മന്ത്രി അനില്‍ ബിജ്. രാഹുല്‍ ഗാന്ധി നിപ്പ വൈറസിനെ പോലെയാണെന്നും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി രാഹുലുമായി അടുത്താല്‍ അവര്‍ അവസാനിക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ഇതിനുമുമ്പും ഇത്തരം വിവാദ പ്രസ്താവനകള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. നെഹ്റുവിനെയും ഗാന്ധിയെയും പോലെയല്ല ഭഗത് സിംഗൂം ലാലാ ലജ്പത് റായിയുമൊന്നും ഒരു വടി പോലും ഉപയോഗിക്കാതെയാണ് അവര്‍ രാജ്യത്തിനുവേണ്ടി ജീവന് നല്‍കിയതെന്നുമാണ് അദ്ദേഹം പറഞ്ഞിരുന്നത്.
രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അദ്ധ്യക്ഷനായി തിരഞ്ഞെടുത്തത് കോണ്‍ഗ്രസ് മുക്ത ഭാരതം ഉണ്ടാക്കന്‍ മോഡിയെ സഹായിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. രാഹുലിന്റെ വീട്ടിലെ നായക്കും വീട്ടില്‍ എത്തുന്നവര്‍ക്കും ഒരേ പാത്രത്തിലാണ് ഭക്ഷണം നല്‍കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വിവാദ പ്രസ്താവന.






