
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഭൂഖണ്ഡാന്തര മിസൈല്‍ അഗ്നി-5 വീണ്ടും വിയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ അബ്ദുല്‍ കലാം ദ്വീപില്‍നിന്നുമാണ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചത്. ആണവായുധങ്ങളെ വഹിക്കാന്‍ ശേഷിയുള്ള മിസൈല്‍ ഇന്ന് രാവിലെ വിക്ഷേപിച്ചത്.
5,000 കിലോമീറ്റര്‍ പ്രഹര പരിധിയുള്ള മിസൈലിന് ചൈനയുടെ വടക്കന്‍ പ്രദേശങ്ങളില്‍ വരെ എത്താന്‍ സാധിക്കും. അഗ്നി-5 ന്റെ ആറാമത്തെ വിജയകരമായ പരീക്ഷണമായിരുന്നു ഇത്. ജനുവരി 18-നായിരുന്നു അവസാനമായി അഗ്നി-5 പരീക്ഷിച്ചത്. അന്ധി-5ന്റെ ആദ്യ പരീക്ഷണം 2012 ഏപ്രില്‍ 19നും രണ്ടാം പരീക്ഷണം 2013 സെപ്റ്റംബര്‍ 15നും മൂന്നാമത്തേത് 2015 ജനുവരി 31-നുമായിരുന്നു. 2016 ഡിസംബര്‍ 26-നായിരുന്നു അഗ്നിയുടെ നാലാം പരീക്ഷണം.
17 മീറ്റര്‍ നീളവും 50 ടണ്ണിലേറെ ഭാരമുള്ളതാണ് മിസൈല്‍. ചൈനയെ ആദ്യമായി പ്രഹരപരിധിയില്‍ കൊണ്ടുവന്നത് അഗ്നി മിസൈലാണ്. അഗ്നിയുടെ പരിധിയില്‍ കൊണ്ടുവന്നത് അഗ്നി മിസൈലാണ്. അഗ്നിയുടെ പരിധിയില്‍ ഏഷ്യന്‍ ഭൂഖണ്ഡം പൂര്‍ണമായും വരും. യൂറോപ്പ്, ആഫ്രിക്ക ഭൂഖണ്ഡങ്ങള്‍ ഭാഗികമായും.






