
തിരുവനന്തപുരം: സത്യപ്രതിജ്ഞാ ചടങ്ങിൽ താൻ ‘മേനോൻ’ എന്ന ജാതിപ്പേര് ഉപയോഗിച്ചു എന്ന വിമർശനങ്ങൾക്ക് പ്രതികരണവുമായി മുഖ്യമന്ത്രി വിഡി സതീശൻ. അച്ഛന്‍റെ പേര് പറയാനായാണ് അത് വായിച്ചത്. രേഖകളിലുള്ള എന്‍റെ ഫുൾ നെയിം ഞാൻ വായിച്ചു. സാധാരണ അങ്ങനെ ആണ്. അതിനെന്താണ് കുഴപ്പം. പാസ്പോർട്ടിൽ അങ്ങനെ അല്ലേ എന്ന് വിഡി സതീശൻ ചോദിക്കുന്നു
എനിക്ക് അമ്മയുടെ പേര് കൂടി പറയാനാകാത്തതിൽ സങ്കടമുണ്ട്. ഞാൻ എംഎൽഎ ആകുന്നതിന് മുമ്പ് മരിച്ച് പോയവരാണ് രണ്ട് പേരും അമ്മയെ ഞാൻ മനസിൽ ഓർത്തു. അമ്മയുടെ പേര് പറയാൻ അവിടെ സ്കോപ്പില്ല, അതുണ്ടായിരുന്നെങ്കിൽ അമ്മയുടെ പേരും പറഞ്ഞേനെ. നമ്മൾ ഓർക്കണ്ടേ അവരെ, അത് നമുക്ക് സന്തോഷം അല്ലേ. അച്ഛന്‍റെയും അമ്മയുടെയും പേര് പറയുന്നത് അഭിമാനമാണ് മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവേ സതീശൻ പറഞ്ഞു.
അതേസമയം, സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിക്കും എന്ന് അറിവില്ലായിരുന്നു എന്നും ലോക്ഭവന്റെ നിർദേശപ്രകാരമായിരുന്നു അതെന്നും വിമർശനത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
.






