ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയിലെ വിമത നേതാവ് കപില്‍ മിശ്രയ്ക്കായി വലവിരിച്ച് ബി.ജെ.പി. കേന്ദ്ര മന്ത്രി വിജയ് ഗോയല്‍ കപില്‍ മിശ്രയുമായി കൂടിക്കാഴ്ച നടത്തി. കപില്‍ മിശ്രയെ ബി.ജെ.പയില്‍ എത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു ഗോയലിന്റെ സന്ദര്‍ശനം. 2019ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മറ്റ് പാര്‍ട്ടികളില്‍ ഇടഞ്ഞു നില്ക്കുന്ന നേതാക്കളെ ബി.ജെ.പിയില്‍ എത്തിക്കാനുള്ള സമ്പ്രക്ക് ഫോര്‍ സമര്ത്ഥന് എന്ന പേരിലുള്ള ക്യാംപെയ്ന് നടപ്പിലാക്കുന്നത്.
ആം ആദ്മി പാര്‍ട്ടിയുമായി ഭിന്നതയിലായത് മുതല്‍ കപില്‍ മിശ്രയ്ക്കായി ബി.ജെ.പിയുടെ വാതിലുകള്‍ തുറന്ന് കിടക്കുകയാണെന്ന് ഗോയല്‍ പറഞ്ഞു. തീരുമാനം എടുക്കേണ്ടത് കപില്‍ മിശ്രയാണ്. കപില്‍ മിശ്രയെപ്പോലുള്ളവരെ പാര്‍ട്ടിക്ക് ആവശ്യമാണെന്നും ഗോയല്‍ പറഞ്ഞു. ഡല്‍ഹി മുന്‍ ജലവിഭവ വകുപ്പ് മന്ത്രിയാണ് കപില്‍ മിശ്ര. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച കപില്‍ മിശ്രയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കുകയായിരുന്നു.
ആം ആദ്മി പാര്‍ട്ടിയില്‍ ചേരുന്നതിന് മുന്‍പ് തനിക്ക് കപില്‍ മിശ്രയെ പരിചയമുണ്ടെന്നും അദ്ദേഹത്തിന്റെ സാമൂഹ്യപ്രവര്‍ത്തനം പ്രശംസനീയമാണെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം വിജയ് ഗോയല്‍ പറഞ്ഞു. കപില്‍ മിശ്രയുടെ അമ്മ അന്നപൂര്‍ണ്ണ മിശ്ര മുതിര്‍ന്ന ബി.ജെ.പി നേതാവും ദക്ഷിണ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ മുന്‍ മേയറുമാണ്.






