
തിരുവനന്തപുരം: തിയേറ്റര്‍ പീഡനത്തില്‍ തെളിവ് നല്കിയ തിയേറ്റര്‍ ഉടമയ്ക്കെതിരെ പ്രതികാര നടപടി സ്വീകരിച്ച പോലീസ്, കേരള പോലീസിന് വീണ്ടും നണക്കേട് വരുത്തിയെന്ന് വി.എം സുധീരന്.
പോലീസിന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ യഥാസമയം നലകിയിട്ടും നടപടി സ്വീകരിക്കാതെ ഗുരുതര വീഴ്ചയാണ് പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ദൃശ്യങ്ങള്‍ കൈമാറിയ ഉടമയെ വേട്ടയാടുന്ന പോലീസിന്റെ ഈ മനോഭാവം അവരുടെ വികൃത മുഖമാണ് ആവര്‍ത്തിച്ച് കാണിക്കുന്നതെന്നും സുധീരന് വ്യക്തമാക്കി.
ചങ്ങരംകുളം ഗോവിന്ദ തിയേറ്റര്‍ ഉടമ സതീഷനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. പോലീസിനെ വിവരം അറിയിക്കാന്‍ വൈകിയതിനാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതും കുറ്റമായി ആരോപിക്കുന്നു.
ഏപ്രില്‍ 18-നാണ് എടപ്പാളിലെ തിയേറ്ററിനുള്ളില്‍ പത്തുവയസ്സുകാരി പീഡിപ്പിക്കപ്പെട്ടത്. സ്ത്രീയും കുട്ടിയുമാണ് ആദ്യം തിയേറ്ററിലെത്തിയത്. പിന്നീടാണ് പ്രതി ആഡംബരകാറില്‍ എത്തുന്നത്. തിയേറ്ററിനുള്ളില്‍ അടുത്തിരുന്ന പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.






