മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്നാട് സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ കേരളം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. വിഷയത്തിൽ ഔദ്യോഗികമായി പ്രതിഷേധം അറിയിക്കുമെന്നും ആവശ്യമായാൽ കോടതിയെ സമീപിക്കുന്നതടക്കമുള്ള നിയമനടപടികൾ പരിഗണിക്കുമെന്നും ജലവിഭവ മന്ത്രി മോൻസ് ജോസഫ് വ്യക്തമാക്കി.
ഒരു സാഹചര്യത്തിലും മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർത്താൻ അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു. ഡാമിന്റെ സുരക്ഷയാണ് കേരളത്തിന്റെ പ്രധാന ആശങ്കയെന്നും, 142 അടി എന്ന നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിലുള്ള കരാറുകളും ട്രൈബ്യൂണൽ വിധികളും കോടതി നിർദേശങ്ങളും അനുസരിച്ച് മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർത്തുമെന്നാണ് തമിഴ്നാട് ബജറ്റിൽ പ്രഖ്യാപിച്ചത്. സംസ്ഥാനത്തിന്റെ ജലാവകാശങ്ങളെ ബാധിക്കാവുന്ന മേഘദാതു പദ്ധതി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ തമിഴ്നാടിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുമെന്നും ബജറ്റിൽ വ്യക്തമാക്കുന്നു.
അന്തർസംസ്ഥാന നദീജല പങ്കുവെക്കലിൽ തമിഴ്നാടിന്റെ അവകാശങ്ങൾ ഉറപ്പാക്കുന്നതിനൊപ്പം ദീർഘകാല ജലസുരക്ഷയും കർഷകരുടെ ക്ഷേമവും ലക്ഷ്യമിട്ട് മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തൽ, ആനമലയാർ, നല്ലൂർ അണക്കെട്ട് പദ്ധതികൾ, ഗോദാവരി-കാവേരി നദീബന്ധന പദ്ധതി എന്നിവ നടപ്പാക്കാൻ സർക്കാർ ശ്രമിക്കുമെന്നും ബജറ്റിൽ പറയുന്നു.

Comments