വിദ്യാർഥികൾ ഇന്ന് രാജ്യത്തെ മാധ്യമങ്ങൾക്കു മുന്നിൽ നിൽക്കുമ്പോൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുന്നോട്ട് വരാൻ ധൈര്യമില്ലെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിമർശിച്ചു. പെല്ലറ്റ് തോക്ക് ഉപയോഗിക്കാൻ നിർദേശം നൽകിയത് അമിത് ഷായാണെന്നും, പാർലമെന്റിൽ എത്തി മറുപടി പറയാനുള്ള ധൈര്യം അദ്ദേഹത്തിനില്ലെന്നും രാഹുൽ ആരോപിച്ചു.
വിദ്യാർഥി പ്രതിഷേധക്കാർക്കൊപ്പമാണ് രാഹുൽ ഗാന്ധി മാധ്യമങ്ങളെ കണ്ടത്. സമരത്തിൽ പങ്കെടുക്കുന്ന യുവാക്കളുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം, ഭരണഘടനയും വിദ്യാഭ്യാസ സംവിധാനവും സംരക്ഷിക്കാനാണ് ഇവർ പോരാടുന്നതെന്ന് പറഞ്ഞു. തങ്ങൾക്കെതിരെ ലാത്തിച്ചാർജും മറ്റ് അതിക്രമങ്ങളും ഉണ്ടായതായി വിദ്യാർഥികൾ പറയുന്നുണ്ടെന്നും, അവർ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്നും രാഹുൽ വ്യക്തമാക്കി. ഇവരെ ഓർത്ത് അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാർഥികൾ ആരോടും മാപ്പ് പറയേണ്ട സാഹചര്യമില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. 15 വയസ്സുള്ള ഒരു പെൺകുട്ടിയെ മാപ്പ് പറയാൻ നിർബന്ധിച്ചുവെന്നും, വിദ്യാർഥികളുടെ വീടുകളിലേക്ക് ഗുണ്ടകളെ അയച്ച് ഭീഷണിപ്പെടുത്തുകയാണെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം. വിദ്യാർഥികൾക്കെതിരായ അതിക്രമങ്ങളുടെ ഉത്തരവാദിത്തം അമിത് ഷാക്കാണെന്നും അദ്ദേഹം വിമർശിച്ചു.
അതേസമയം, വിവിധ തരത്തിലുള്ള അതിക്രമങ്ങൾ നേരിടേണ്ടിവന്നതായി മുംബൈയിൽ പൊലീസ് വാഹനം തടഞ്ഞ വിദ്യാർഥിനി റിയ അഹിർ പ്രതികരിച്ചു.

Comments