
എടപ്പാള്‍ (മലപ്പുറം): സിനിമാ പ്രദര്‍ശനത്തിനിടെ പത്തുവയസുകാരി പീഡനത്തിനിരയായ സംഭവം പുറത്തുകൊണ്ടുവന്ന തീയറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത് പോലീസ് വീണ്ടും വിവാദത്തില്‍. പീഡനക്കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിെവെ.എസ്.പി: ഷാജി വര്‍ഗീസാണു തീയറ്റര്‍ ഉടമ ഇ.സി. സതീശനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനെതിരേ വ്യാപകപ്രതിഷേധമുയര്‍ന്നതോടെ ഇദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടു. ചോദ്യംചെയ്യാന്‍ ചങ്ങരംകുളം സ്റ്റേഷനില്‍ വിളിച്ചുവരുത്തിയശേഷമാണു സതീശനെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഏപ്രില്‍ 18-നാണ് എടപ്പാള്‍ ശാരദ ടാക്കീസില്‍ മാതാവിനൊപ്പമെത്തിയ ബാലികയെ പാലക്കാട് തൃത്താല കാങ്കുന്നത്ത് മൊയ്തീന്‍കുട്ടി പീഡിപ്പിച്ചത്. തീയറ്ററിലെ സി.സി. ടിവി ദൃശ്യങ്ങളിലൂടെയാണു സംഭവം പുറത്തറിഞ്ഞത്. എന്നാല്‍, പോലീസിനെ വിവരമറിയിക്കാന്‍ െവെകിയെന്നും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ കൂട്ടുനിന്നെന്നും ആരോപിച്ചാണു തീയറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തത്. സതീശനെതിരേ പോക്സോ ചുമത്തുമെന്നും മഞ്ചേരി കോടതിയില്‍ ഹാജരാക്കുമെന്നുമായിരുന്നു പോലീസ് ഭാഷ്യം. എന്നാല്‍ സംസ്ഥാന വനിതാ കമ്മിഷന് അധ്യക്ഷ എം.സി. ജോസെഫെന്‍ ഉള്‍പ്പെടെ പോലീസ് നടപടിക്കെതിരേ രൂക്ഷവിമര്ശനമുയര്ത്തിയതോടെ ഉച്ചകഴിഞ്ഞ് സതീശനെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടു.
പീഡനദൃശ്യങ്ങള്‍ സി.സി. ടിവിയില്‍ കണ്ട സതീശന് ഇക്കാര്യം െചെല്‍ഡ് െലെനിനെ അറിയിച്ചിരുന്നു. െചെല്‍ഡ് െലെന്‍ പോലീസിനെ വിവരമറിയിച്ചെങ്കിലും യഥാസമയം കേസെടുക്കാതിരുന്നതോടെ മാധ്യമങ്ങളില്‍ വാര്‍ത്തയായി. തുടര്‍ന്ന് അന്വേഷണത്തില്‍ വീഴ്ചവരുത്തിയ ചങ്ങരംകുളം എസ്.ഐ: കെ.ജി. ബേബി, സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന് കെ. മധു എന്നിവരെ സസ്പെന്‍ഡ് ചെയ്തു. ഇവര്‍ക്കെതിരേ പോക്സോ നിയമം ചുമത്തുകയും ചെയ്തു. കുട്ടിയുടെ മാതാവിനെയും പീഡിച്ചിച്ചയാളെയും അറസ്റ്റ് ചെയ്തശേഷം അന്വേഷണം കാര്യക്ഷമമായി നടന്നില്ല. ഇന്നലെ അപ്രതീക്ഷിതമായാണു തീയറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തത്.
സംഭവം വെളിച്ചത്തുകൊണ്ടുവന്ന സതീശനെ വനിതാ കമ്മിഷന് അധ്യക്ഷ തീയറ്ററിലെത്തി അഭിനന്ദിച്ചിരുന്നു. മുന്‍ ഡി.ജി.പി: ടി.പി. സെന്‍കുമാറും വനിതാ കമ്മിഷന് അധ്യക്ഷയും പോലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു. ദൃശ്യങ്ങള്‍ പോലീസിനു െകെമാറിയ െചെല്‍ഡ് െലെന്‍ പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യാന്‍ നീക്കമുള്ളതായി സൂചനയുണ്ട്.






