
നിപയ്ക്ക് പിന്നാലെ കരിമ്പനി; കൊല്ലത്ത് ഒരാള്‍ ചികിത്സയില്‍
കൊല്ലം : കൊല്ലം കുളത്തുപ്പുഴ വില്ലുമല ആദിവാസി കോളനിയില്‍ കരിമ്പനി സ്ഥിരീകരിച്ചു. കോളനി വാസി ഷിബു (38) വിനെ കരിമ്പനിയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മണ്ണീച്ചയാണ് കരിമ്പനി പരത്തുന്നത്. നിപ്പയുടെ കാര്യത്തില്‍ സംഭവിക്കുന്നതുപോലെ മനുഷ്യരില്‍ നിന്നും മനുഷ്യരിലേയ്ക്ക് കരിമ്പനി പകരില്ല. അതുകൊണ്ടു തന്നെ ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നാണ് നിലവിലെ റിപ്പോര്‍ട്ട്.

ആലുവയില്‍ യുവാവിന് പോലീസ് മര്‍ദനം; താടിയെല്ലിന് പൊട്ടല്‍; പോലീസുകാര്‍ക്കെതിരെ കേസെടുത്തു
ആലുവ: ബൈക്കില്‍ കാറിടുപ്പിച്ചത് ചോദ്യം ചെയ്ത യുവാവിനെ തല്ലിച്ചതച്ച നാലു പോലീസുകാര്‍ക്കെതിരേ കേസ്. പോലീസുകാര്‍ക്കെതിരേ നടപടിക്ക് ഡിവൈഎസ്പി യുടെ ശുപാര്‍ശ. യുവാവിനെതിരേയും കേസെടുത്തിട്ടുണ്ട്. കടുത്ത മര്‍ദ്ദനം അടക്കമുള്ള വകുപ്പാണ് ചുമത്തിയിരിക്കുന്നത്. പോലീസിന്റെ മര്‍ദ്ദനമേറ്റ യുവാവിന്റെ പരിക്ക് ഗുരുതരമാണെന്നും കവിളെല്ലിന് പരിക്കേറ്റതായും കണ്ടെത്തി. യുവാവിനെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തില്‍ പോലീസിനെതിരേ നാട്ടുകാരുടെ വന്‍ പ്രതിഷേധമാണ് നടന്നത്.
ഇന്നലെ രാത്രി കുഞ്ചാട്ടുകരയില്‍ വെച്ച് മഫ്ത്തിയിലായിരുന്ന പോലീസുകാര്‍ സഞ്ചരിച്ച സ്വകാര്യകാര്‍ ബൈക്കില്‍ ഇടിക്കുകയായിരുന്നു. യുവാവിന് അടിയന്തിര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പോലീസിന്റെ കാര്‍ ബൈക്കില്‍ ഇടിച്ചത് ചോദ്യം ചെയ്ത കുഞ്ചാട്ടുകര മരത്തുംകുടി ഉസ്മാന് (39) ആണ് മര്‍ദ്ദനമേറ്റത്.

ജോലിയും കൂലിയും ഇല്ലാതെ രണ്ടു കൊല്ലമായി കുവൈറ്റില്‍ കുടുങ്ങിക്കിടക്കുന്നത് 80 ഓളം മലയാളി നഴ്സുമാര്‍
കുവൈറ്റ്: ജോലിയും ശമ്പളവുമില്ലാതെ രണ്ടു കൊല്ലത്തോളമായി കുവൈറ്റില്‍ കുടുങ്ങിക്കിടക്കുന്നത് 80 ഓളം മലയാളി നഴ്സുമാരെന്ന് റിപ്പോര്‍ട്ട്. കുവൈറ്റ് ആരോഗ്യമന്ത്രാലയം നേരിട്ട് റിക്രൂട്ട് ചെയ്ത് കൊണ്ടുപോയവരാണ് ഇവര്‍. ആരോഗ്യ മന്ത്രാലയം ബജറ്റില്‍ തുക നീക്കിവയ്ക്കാത്തതാണ് ഇവര്‍ക്ക് ജോലി നല്‍കാത്തതിന് കാരണമായി അധികൃതര്‍ നല്കുന്ന വിശദികരണം.

കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകുന്നില്ല; ഞായറാഴ്ച ഭാരത് ബന്ദ്
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിലപാടിനെതിരെ ഏഴ് സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം അവസാനിപ്പിക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാത്തതുകൊണ്ട് ഞായറാഴ്ച ഭാരത്ബന്ദ് നടത്തും. രാഷ്ര്ടീയ കിസാന്‍ മഹാസംഘ് ആണ് ഭാരത് ബന്ദിന് അഹ്വാനം ചെയ്തിരിക്കുന്നത്. കര്‍ഷകസമരം ബുധനാഴ്ചയോടെ ആറു ദിവസം പിന്നിട്ടിരിക്കുകയാണ്.

രണ്ടു തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു; അതും അവര്‍ കാരണം... ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കെവിന്റെ നീനു
കോട്ടയം : കെവിനെ കണ്ടുമുട്ടുന്നതിനു മുന്‍പ് വീട്ടുകാര്‍ തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി നീനു രംഗത്ത്. വീട്ടില്‍ നിന്നും ഒരിക്കല്‍ പോലും തനിക്ക് സമാധാനം കിട്ടിയിരുന്നില്ല. അവര്‍ കാരണം രണ്ടു തവണ കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നുവെന്നും നീനു പറയുന്നു.
അച്ഛനോ അമ്മയ്ക്കോ സഹോദരനോ തന്ന്നാട് അല്‍പ്പം പോലും സ്നേഹം ഉണ്ടായിരുന്നില്ല. കെവിനെ കണ്ടുമുട്ടുന്നതിന് മുന്‍പ് സ്നേഹം എന്തെന്നുപോലും ഞാന്‍ അറിഞ്ഞിട്ടില്ല.







Comments