
ന്യുഡല്‍ഹി: കേരളത്തില്‍ നിന്നും ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളില്‍ യു.ഡി.എഫിന് ലഭിക്കുന്ന സീറ്റില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കും. രാജ്യസഭയില്‍ നിലവില്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണം കുറവാണെന്നും അതിനാല്‍ കേന്ദ്രസര്‍ക്കാരിനെ നേരിടാന്‍ കുടുതല്‍ കോണ്‍ഗ്രസുകാര്‍ സഭയില്‍ എത്തണമെന്ന നിലപാടാണ് നേതൃത്വത്തിനുള്ളത്.
മുന്നണിയിലേക്ക് മടങ്ങിയെത്തുന്ന കേരള കോണ്‍ഗ്രസിന് നിലവില്‍ സീറ്റ് നല്‍കേണ്ടെന്നും നേതൃത്വം തീരുമാനിച്ചു. ഭാവിയില്‍ ഒഴിവുവരുമ്പോള്‍ പരിഗണിക്കാമെന്നു കെ.എം മാണിക്ക് കോണ്‍ഗ്രസ് നേതൃത്വം വാഗ്ദാനം നല്കി.
രാജ്യസഭയില്‍ നിന്ന് കേരള കോണ്‍ഗ്രസിലെ ഒരംഗവും വിരമിക്കുകയാണ്. ആ ഒഴിവില്‍ സീറ്റ് ആവശ്യപ്പെടാന്‍ കെ.എം മാണി തീരുമാനിച്ചിരുന്നു. ഇന്ന് ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ മുന്നണി പ്രവേശനത്തിനൊപ്പം രാജ്യസഭാ സീറ്റിലും അവകാശവാദം ഉന്നയിക്കാന്‍ പാര്‍ട്ടി ആലോചിച്ചിരുന്നു. എന്നാല്‍ സീറ്റിനു വേണ്ടിയുള്ള അവകാശവാദത്തില്‍ മുറുകെ പിടിക്കേണ്ടെന്ന നിലപാട് പാര്‍ട്ടി ഒടുവില്‍ എടുത്തത്.






