
സ്യൂറിച്ച്: ലോകകപ്പിനു ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഫിഫ റാങ്കിങ്ങില്‍ ഒന്നാമനായി നിലവിലെ ചാമ്പ്യന്മാരായ ജര്‍മ്മനി. ബ്രസീലാണ് രണ്ടാം സ്ഥാനത്ത്. ബെല്‍ജിയം മൂന്നാം സ്ഥാനത്ത് എത്തി. ഇതിഹാസ താരം മെസ്സിയുടെ അര്‍ജന്റീന അഞ്ചാം സ്ഥാനത്താണ്.
2019 ലെ എഎഫ്സി കപ്പിന് തയാറെടുക്കുന്ന ഇന്ത്യ ആദ്യ നൂറിനുള്ളില്‍ തന്നെ സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. ഇന്റര്‍കോണ്ടിനെന്റല്‍ കപ്പില്‍ തുടര്‍ച്ചയായ രണ്ടു ജയങ്ങളോടെ ഇന്ത്യ 97-ാം സ്ഥാനത്താണ് എത്തിയിരിക്കുന്നത്. ചൈനീസ് തായ്പെയ്ക്കെതിരെ 5-0നും കെനിയയ്ക്കെതിരെ 3-0 ന്റെയും ആധികാരിക ജയമായിരുന്നു ഇന്ത്യയുടേത്.
പത്താം സ്ഥാനത്തായിരുന്ന പോളണ്ട് രണ്ട് സ്ഥാനങ്ങള്‍ മുന്നോട്ടു കയറി എട്ടാമതായപ്പോള്‍, സ്പെയിന് രണ്ട് സ്ഥാനങ്ങള്‍ താഴെയ്ക്കു പോയി പത്തിലെത്തി. പോര്‍ച്ചുഗല്‍ പട്ടികയില്‍ നാലാം സ്ഥാനത്താണ്.






