
കൊച്ചി: യുഡിഎഫിനു അര്‍ഹതപ്പെട്ട രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടു നല്കിയ നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ ഉയരുന്ന പ്രതിഷേധം സ്വഭാവികമാണെന്ന് കെ.വി. തോമസ് എം.പി. വിഷയത്തില്‍ തന്റെ അഭിപ്രായം താന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചുവെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
നിലവിലെ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ വിഷയം ഉടന്‍ പരിഹരിക്കപ്പെടണം. മുന്നണി സംവിധാനത്തില്‍ എല്ലാവരെയും ഒരുമ്മിപ്പിച്ച് കൊണ്ടുപോകാന്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കണമെന്നും തോമസ് ആവശ്യപ്പെട്ടു. മുന്‍ കാലങ്ങളിലും സമാനരീതിയിലുള്ള പ്രശ്നങ്ങള്‍ പാര്‍ട്ടി നേരിട്ടിട്ടുണ്ടെന്നും അത് പരിഹരിക്കപ്പെട്ടിട്ടുണ്ടെന്നും തോമസ് വ്യക്തമാക്കി. രാജ്യസഭാ സീറ്റ് കൈമാറ്റ വിഷയത്തില്‍ വി.എം സുധീരനു പിന്നാലെ ഇന്ന് പി.ടി. തോമസ് എംഎല്‍എയും തുറന്നടിച്ച് രംഗത്തെു വന്നിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിലെ മൂവര്‍ സംഘത്തിന്റെ രഹസ്യ ചര്‍ച്ചയല്ല കോണ്‍ഗ്രസിന്റെ ഭാവി തീരുമാനിക്കേണ്ടതെന്നും പി.ടി തോമസ് പറഞ്ഞു.






