
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശൻ വീണ്ടും വിവാദത്തിൽ. കുട്ടനാട്ടിലെ പാരമ്പര്യപ്രസിദ്ധമായ മൂലം വള്ളംകളി ദിവസം പ്രാദേശിക അവധി അനുവദിക്കണമെന്ന ആവശ്യത്തിൽ സഭയിൽ അനുകൂല സൂചന നൽകിയ സതീശൻ, മറുപടി പറഞ്ഞ ഉടൻ തന്നെ “ഒരു കാരണവശാലും അവധി കൊടുക്കില്ല” എന്ന് പറയുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ രാഷ്‌ട്രീയ ചർച്ചയ്‌ക്കാണ് വഴി തുറന്നത്.
കുട്ടനാടിന് പ്രാദേശിക അവധി തേടിയ റെജി ചെറിയാന് നിയമസഭയിൽ നൽകിയ മറുപടിക്ക് പിന്നാലെ നടത്തിയ പ്രതികരണത്തിന്‍റെ വീഡിയോ ആണ് പുറത്തായത്. കുട്ടനാട്ടിലെ മൂലം വള്ളം കളിക്ക് പ്രാദേശിക അവധി നൽകണമെന്നാവശ്യപ്പെട്ടാണ് റെജി ചെറിയാൻ എംഎൽയുടെ അവതരിപ്പിച്ചത്.
നിയമസഭയിൽ കുട്ടനാട് എംഎൽഎയുംറെജി ചെറിയാൻ അവതരിപ്പിച്ച സബ്മിഷന് മുഖ്യമന്ത്രി വിഡി സതീശൻ നൽകിയ മറുപടിയും പിന്നാലെ നടത്തിയ പ്രതികരണവും പുറത്തുവിട്ട് കെയു ജനീഷ് കുമാർ എംഎൽഎ. മൂലം വള്ളംകളി ദിവസം കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി അനുവദിക്കുന്ന കാര്യം സർക്കാർ പരിശോധിച്ച് തീരുമാനിക്കുമെന്ന് വിഡി സതീശൻ മറുപടി നൽകി. എന്നാൽ മറുപടിക്ക് ശേഷം തന്‍റെ സീറ്റിൽ ഇരുന്ന വിഡി സതീശൻ അടുത്തിരുന്ന മന്ത്രിയോട് ഒരു കാരണവശാലും അവധി കൊടുക്കില്ല എന്ന് പറയുന്നതിന്‍റെ വീഡിയോ ആണ് ഇപ്പോൾ പുറത്ത് വന്നത്. 'ഇത്രേയുള്ളൂ വി ഡി സതീശന്റെ വിശ്വാസ്യത, ബഹു. അംഗത്തിന്റെ ചോദ്യത്തിന് എഴുതിത്തയ്യാറാക്കിയ മറുപടി. ശേഷം പുറത്തുവരുന്നത് മനസ്സിലിരിപ്പ്' ആണെന്ന് വീഡിയോ ഷെയർ ചെയ്ത് കെയു ജനീഷ് കുമാർ എംഎൽഎ പരിഹസിച്ചു.






