
കോഴിക്കോട്: ദേശീയ പാതയിൽ റോഡ് മുറിച്ചുകടക്കാനായി ഡിവൈഡറിനടുത്ത് കാത്തുനിന്ന സത്രീ കാറിടിച്ച് മരിച്ചു. മൂരാട് താനാട്ട് മോളി (52) ആണ് മരിച്ചത്. കാർ യാത്രികരായ മൂന്നുപേർക്ക് പരുക്കേറ്റിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെ 11.24 ഓടെയായിരുന്നു അപകടം. പാനൂരിൽനിന്ന് കോഴിക്കോടേക്ക് പോകുകയായിരുന്ന കാർ സ്ത്രീയെ ഇടിച്ചുതെറിപ്പിച്ച ശേഷം ഡിവൈഡറിൽ ഇടിച്ച് നിൽകുകയായിരുന്നു. പരിക്കേറ്റ കണ്ണൂർ തെക്കെപാനൂർ സ്വദേശികളായ ഷാഹിൽ (18), അസിം (18), ബിലാൽ (17) എന്നിവരെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.






