
തിരുവനന്തപുരം: കേന്ദ്ര സർക്കാർ ഏകപക്ഷീയമായി എഫ്‌സിആർഎ ചട്ടത്തിൽ വരുത്തിയ ഭേദഗതി പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞു. പുതിയ മാറ്റങ്ങൾ രാജ്യത്തെ സന്നദ്ധസംഘടനകൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ തടസ്സമുണ്ടാക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.
ഉത്തരേന്ത്യയിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും ആദിവാസി മേഖലകളിൽ വിദ്യാഭ്യാസ-സാമൂഹിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന നിരവധി സന്നദ്ധസംഘടനകളെ പ്രതികൂലമായി ബാധിക്കുന്നതാണ് പുതിയ ഭേദഗതിയെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതിലൂടെ ഭരണകൂടത്തിന് വിവിധ സംഘടനകളുടെ പ്രവർത്തനങ്ങൾ എളുപ്പത്തിൽ നിയന്ത്രിക്കാനോ നിരോധിക്കാനോ സാഹചര്യം സൃഷ്ടിക്കപ്പെടുന്നുവെന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചു.
ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള നടപടിയായാണ് ഈ ഭേദഗതിയെ കാണുന്നതെന്നും ഇതിൽ നിന്ന് കേന്ദ്ര സർക്കാർ അടിയന്തരമായി പിന്മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വിഷയത്തിൽ ബിജെപി സംസ്ഥാന നേതൃത്വവും കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാരും നിലപാട് വ്യക്തമാക്കണമെന്നും






