
ലഖ്നൗ: റംസാന് വിശുദ്ധ നാളുകളില്‍ ഇന്ത്യന്‍ സൈന്യത്തിന് മേല്‍ പാകിസ്ഥാന് നടത്തുന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് ഈദ് ആഘോഷങ്ങള്‍ ഉപേക്ഷിച്ച് വഖാഫ് ബോര്‍ഡ്. ഉത്തര്‍പ്രദേശ് ഷിയാ ജനറല്‍ വഖാഫ് ബോര്‍ഡാണ് വെള്ളിയാഴ്ച്ച ഇത്തരത്തില്‍ ഒരു അറിയിപ്പ് പുറത്തുവിട്ടത്. വടക്കേ ഇന്ത്യയില്‍ ഇന്നാണ് ഈദുള്‍ ഫിത്തര്‍.
വെടിവയ്പിന് പ്രതിഷേധമായി പാക്ക് പതാക കത്തിക്കുമെന്നും സംഘടനാ വക്താക്കള്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം പെരുന്നാള്‍ ആഘോഷിക്കുവാന്‍ പോയ ഔറംഗസേബ് എന്ന സൈനീകനെ ഭീകരര്‍ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയിരുന്നു ഇതേത്തുടര്‍ന്നാണ് ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ സംഘടന തീരുമാനിച്ചത്.
ഷോപ്പിയാനില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹം ഈദ് ആഘോഷങ്ങളുടെ ഭാഗമായി അവധിയെടുത്ത് വീട്ടിലേക്ക് പോകുന്നതിനിടെയാണ് ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. ഹിസ്ബുള്‍ മുജാഹിദിനിലേക്ക് ആളുകളെ എത്തിക്കുന്ന പ്രധാന റിക്രൂട്ടര്‍മാരിലൊരാളായിരുന്ന സമീര്‍ ടൈഗറിനെ വധിച്ച സുരക്ഷാ സേനയുടെ സംഘത്തില്‍ ഉള്‍പ്പെട്ട സൈനികനാണ് ഔറംഗസീബ്. പുല്‍വാമക്കു സമീപമുള്ള ഗുസ്സൂവില്‍ നിന്നാണ് വെടിയുണ്ട തറച്ച നിലയില്‍ ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം റൈസിംഗ് കശ്മീര്‍ എഡിറ്റര്‍ ഷുജാത് ബുഖാരിയേയും ഭീകരര്‍ വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച രാത്രിയാണ് ഇഫ്താര്‍ പാര്‍ട്ടിക്ക് പോകാന്‍ ഓഫീസിന് പുറത്തിറങ്ങിയപ്പോഴാണ് ഷുജാത് ബുഖാരിയെ ആക്രമികള്‍ വെടി വെച്ച് കൊലപ്പെടുത്തിയത്. കാറിലേക്ക് കയറിയ ഷുജാതിനെ ബൈക്കിലെത്തിയ ആക്രമികള്‍ വെടിവക്കുകയായിരുന്നു. ഒന്നിലേറെ തവണ വെടിയേറ്റിട്ടുണ്ട്. ഇവര്‍ ലഷ്കര്‍ ഇ തൊയ്ബ ഭീകരരാണെന്നാണ് പൊലീസിന് സൂചന ലഭിച്ചത്.
ഷുജാത് ബുഖാരിയുടെ സുരക്ഷയ്ക്കായി ഏര്‍പ്പെടുത്തിയിരുന്ന രണ്ട് പോലീസുകാരും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 2000ത്തിലും ഇദ്ദേഹത്തിന് നേരെ വധശ്രമമുണ്ടായിരുന്നു. ഇതിന് ശേഷമാണ് രണ്ട് പൊലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചത്.






