
കൊച്ചി: നടിയെ ആക്രമിച്ച കേസില് പള്സര് സുനിയുടെ വക്കാലത്ത് ആളൂര് ഒഴിഞ്ഞേക്കുമെന്ന് റിപ്പോര്ട്ട്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില് ഹര്ജി ഫയല് ചെയ്ത് ജൂലൈ നാലിന് വിധി പറയാന് ഇരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു വാര്ത്ത പുറത്തു വരുന്നത്.
ദിലീപുമായി ഏറ്റവും അടുത്ത ബന്ധം ഉള്ള നാദിര്ഷ, സിദ്ദിഖ് എന്നിവരുമായി ഏറെ അടുപ്പമുള്ള എറണാകുളം ബാര് അസോസിയേഷനിലെ അഡ്വ. നവാസ് വലിയവീട്ടില് സുനിയുടെ വക്കാലത്ത് ഇല്ലാതെയും ആളൂരിന്റെ സമ്മതം ഇല്ലാതെയും പള്സര് സുനിയുമായി ശനിയാഴ്ച രഹസ്യ ചര്ച്ച നടത്തിയിരുന്നു.
ആളൂരിന്റെ സ്റ്റാഫിനോട് മോശമായി പെരുമാറിയതിന് ഇദ്ദേഹത്തിനെതിരെ എറണാകുളം സെന്ട്രല് പോലീസ് സ്റ്റേഷനില് കേസും നിലവിലുണ്ട്. മുതിര്ന്ന നടിയുമായി ബന്ധപ്പെട്ട കേസിന് ശനിയാഴ്ച എറണാകുളം സിജെഎം കോടതിയില് സുനിയെ കൊണ്ടുവന്നപ്പോള് ആയിരുന്നു ഈ രഹസ്യ ചര്ച്ച.
ആളൂരിനെ പള്സര് സുനിയുടെ കേസില് നിന്ന് ഒഴിവാക്കാനുള്ള ദിലീപിന്റെ നീക്കമാണ് ഇതിനു പിന്നിലെന്നും മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നുണ്ട്. ദിലീപിന്റെ അടുത്ത വക്കീലന്മാര് പള്സര് സുനിയുമായി രഹസ്യ ചര്ച്ച ഉണ്ടെന്നു ഒരു ഓണ്ലൈന് മാധ്യമം കഴിഞ്ഞ ദിവസം റിപ്പോര്ട്ട് ചെയ്തിരുന്നു.







Comments