
തൃശ്ശൂര്‍ : മോഹന്‍ലാല്‍ അമ്മയുടെ തലപ്പത്തേയ്ക്ക് എത്തുന്നതായി എംപിയും അമ്മയുടെ പ്രസിഡന്റുമായ ഇന്നസെന്റ്. നടന് ദിലീപിനെ അമ്മയിലേയ്ക്ക് തിരിച്ചെടുക്കുന്നതിനെ കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ലെന്നും ഇന്നസെന്റ് പറഞ്ഞു. 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് 'പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ അനുസരിക്കും' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.






