
തിരുവനന്തപുരം: ജോയ്സ് ജോര്‍ജ് എം.പിയുടെ ഭൂമി കൈയ്യേറ്റം പരാമര്‍ശിക്കുന്ന മുന്‍ ദേവികുളം സബ് കളക്ടറുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് പൂഴ്ത്തിയെന്നാരോപണം. പി.ടി തോമസ് എം.എല്‍.എ നിയമസഭയിലാണ് ആരോപണം ഉന്നയിച്ചത്. റവന്യൂ മന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിച്ച വിവരാവകാശ രേഖയുടെ അടിസ്ഥാനത്തിലാണ് പി.ടി തോമസ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.






