
എക്കാറ്റരിന്‍ബര്‍ഗ്: പ്രീക്വാര്‍ട്ടര്‍ സ്ഥാനമുറപ്പിക്കാന്‍ യൂറോപ്യന്‍ കരുത്തരായ ഫ്രാന്‍സ് പെറുവുമായി നേര്‍ക്കുനേര്‍. അമേരിക്കന്‍ ശക്തരായ പെറു ഡെന്മക്കിനെതിരെ ആദ്യ മത്സരത്തില്‍ തോല്‍വി മണത്താണ് ജയം മാത്രം ലക്ഷ്യമിട്ട് രണ്ടാം അങ്കത്തിനിറങ്ങിയിരിക്കുന്നത്.
ദിദിയര്‍ ദെസ്ചാംപ്സിന്റെ നേതൃത്വത്തിലിറങ്ങുന്ന ഫ്രാന്‍സിന്റെ ശ്രദ്ധാകേന്ദ്രം കഴിഞ്ഞ മത്സരത്തില്‍ വിജയഗോള്‍ നേടിയ പോള്‍ പോഗ്ബ തന്നെയാണ്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ 1-0 നാണ് ഫ്രാന്‍സ് ഓസ്ട്രേലിയയെ തകര്‍ത്തത്. നിര്‍ണ്ണായക മത്സരത്തിലെ ആദ്യ മിനിറ്റുകളില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ് മുന്നേറുന്നത്.
Right, on to Match 2 today...
Here are the teams for #FRAPER! #WorldCup pic.twitter.com/wUNoPu9498— FIFA World Cup 🏆 (@FIFAWorldCup) June 21, 2018






