കൂറ്റന്‍ മതിലുകളുള്ള ആഢംബര വീടിനുള്ളിലേക്ക് പുറമെ നിന്നാര്‍ക്കും പ്രവേശനമില്ല: പിടിയിലാകുന്നത് 500 ന്റെ 57 ലക്ഷത്തിന്റെ നോട്ടുകള്‍ അച്ചടിക്കുമ്പോള്‍, സീരിയല്‍ നടിയേയും സംഘത്തേയും കുടുക്കിയത് അതിവിദഗ്ധമായി..
കൂറ്റന്‍ മതിലുകളുള്ള ആഢംബര വീടിനുള്ളിലേക്ക് പുറമെ നിന്നാര്‍ക്കും പ്രവേശനമില്ല: പിടിയിലാകുന്നത് 500 ന്റെ 57 ലക്ഷത്തിന്റെ നോട്ടുകള്‍ അച്ചടിക്കുമ്പോള്‍, സീരിയല്‍ നടിയേയും സംഘത്തേയും കുടുക്കിയത് അതിവിദഗ്ധമായി..
Authored by Web Desk | Last updated: 04 Jul 2018, 6:15 PM | 1 min read
കൊല്ലം: കള്ളനോട്ടു കേസില്‍ മനയില്‍കുളങ്ങര ഗവ. ഐടിഐയ്ക്കു സമീപം ഉഷസില്‍ സീരിയല്‍ നടിയേയും സംഘത്തേയും ഇടുക്കി പോലീസ് കസ്റ്റഡിയില്‍ എടുത്തതു ദിവസങ്ങള്‍ നീണ്ട നിരീക്ഷണങ്ങള്‍ക്കു ശേഷം. കഴിഞ്ഞ തിങ്കള്‍ രാത്രി വനിത പോലീസ് ഉള്‍പ്പെട്ട സംഘം ഇവരുടെ ദുരൂഹതകള്‍ ആളിപ്പടര്‍ന്ന വീട്ടിലേക്ക് എത്തിയപ്പോള്‍ നടിയുടെ അമ്മ ഉഷ മാത്രമാണ് ഉബണ്ടായിരുന്നത്.
പരിശോധന മണിക്കൂറുകള്‍ നീണ്ടപ്പോള്‍, വീടിന്റെ രണ്ടാം നിലയില്‍ നിന്നുമാണ് കള്ളനോട്ട് പ്രിന്റു ചെയ്യുന്നതിന് ഉപയോഗിക്കുന്ന പേപ്പറിന്റെ കെട്ടുകള്‍, യന്ത്രങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ പോലീസ് പിടിച്ചെടുത്തു. മണിക്കൂറുകള്‍ നീണ്ട പരിശോധനയ്ക്കൊടുവില്‍ രാവിലെ ഒന്‍പതരയോടെയാണ് ഉഷയെ ഇടുക്കി പോലീസ് കൊണ്ടുപോയത്. പുറംലോകം അറസ്റ്റ് വിവരം അറിയുന്നതും രാവിലെ തന്നെ.
സീരിയല്‍ നടിയും കുടുംബവും പുറംലോകവുമായി ഒരു രീതിയിലുമുള്ള ബന്ധവും പുലര്‍ത്തിയിരുന്നില്ല. കൂറ്റന്‍ ഇരുനില വീടിന് വളരെ ഉയരത്തില്‍ ചുറ്റുമതിലും മതിലിനു മുകളില്‍ ആണികളും പാകിയിട്ടുണ്ട്. നടി ബംഗളുരുവിലും ഉഷയും മറ്റൊരു മകളുമായ ശ്രുതിയും മാത്രമാണ് ഇവിടെ താമസിച്ചിരുന്നത്. മാസത്തില്‍ രണ്ടുതവണയെങ്കിലും സൂര്യ ഇവിടെ എതതിയാലും വീടിനു പുറത്തേക്ക് ഇറങ്ങാറില്ല. മാത്രമല്ല മതിലിനെ മറികടന്ന വളര്‍ന്നു പന്തലിച്ചു നില്ക്കുന്ന കടലാസ് ചെടികളും വീടിന്റെ കാഴ്ചകള്‍ മറച്ചിരിക്കുകയാണ്. കഴിഞ്ഞ ആറു മാസമായി കൊല്ലത്തെ ആഢംബര വീട് കേന്ദ്രീകരിച്ച് കള്ളനോട്ടടി നടക്കുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഈ സംഘത്തില്‍പ്പെട്ട കൂടുതല്‍ പേര് അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. 500 രൂപയുടെ കള്ളനോട്ട് പ്രിന്റ് ചെയ്തുകൊണ്ടിരിക്കുമ്പോളാണു പോലീസ റെയ്ഡ് നടത്തി ഇവരെ വലയിലാക്കുന്നത്. 57 ലക്ഷത്തിന്റെ നോട്ടാണ് ഇവര്‍ അച്ചടിച്ചത്.