ന്യൂഡൽഹി: കെപിസിസി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള ചർച്ചകൾ ഡൽഹിയിൽ സജീവമായി. മുതിർന്ന കോൺഗ്രസ് നേതാക്കളിൽ നിന്ന് അഭിപ്രായം തേടാൻ ഹൈക്കമാൻഡ് തീരുമാനിച്ചു. ഇതിനായി മുതിർന്ന നേതാക്കളുമായി ആശയവിനിമയം നടത്താൻ ദീപ ദാസ് മിൻഷിയെ ചുമതലപ്പെടുത്തി. മുൻ കെപിസിസി അധ്യക്ഷന്മാരിൽനിന്നും അഭിപ്രായം തേടും.
അതിനിടെ കെസി വേണുഗോപാലുമായി മാത്യു കുഴൽനാടൻ കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെ കെസി വേണുഗോപാലിന്റെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച. കെസി പക്ഷത്തുനിന്ന് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന പ്രധാന നേതാക്കളിൽ ഒരാളാണ് മാത്യു കുഴൽനാടൻ.
കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, ആന്റോ ആന്റണി, ജോസഫ് വാഴയ്ക്കൻ, കെസി ജോസഫ്, അടൂർ പ്രകാശ് തുടങ്ങിയവരുടെ പേരുകളും അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.
പാർലമെന്റ് സമ്മേളനം പൂർത്തിയായ ശേഷം ചർച്ചകൾ അവസാനിപ്പിച്ച് പുതിയ കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് നീക്കം. നിലവിലെ അധ്യക്ഷനായിരുന്ന സണ്ണി ജോസഫിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതോടെയാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കേണ്ട സാഹചര്യമുണ്ടായത്.
സംസ്ഥാന കോൺഗ്രസിൽ കെപിസിസി അധ്യക്ഷ പദവി ഒഴിഞ്ഞുകിടക്കുന്നത് സംഘടനാപരമായി പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ എത്രയും വേഗം പുതിയ അധ്യക്ഷനെ നിയമിക്കണമെന്ന നിലപാടിലാണ് എഐസിസി നേതൃത്വം.

Comments