ന്യൂഡൽഹി: യുപിഐ ഇടപാടുകൾക്ക് സേവനനിരക്ക് ഏർപ്പെടുത്തുമെന്ന അഭ്യൂഹങ്ങൾ തള്ളി പേയ്‌മെന്റ്സ് കൗൺസിൽ ഓഫ് ഇന്ത്യ. ഉപഭോക്താക്കൾക്ക് യുപിഐ സേവനങ്ങൾ സൗജന്യമായി തന്നെ തുടരുമെന്നും വ്യക്തിഗത ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താൻ നിലവിൽ യാതൊരു നിർദേശവുമില്ലെന്നും പിസിഐ വ്യക്തമാക്കി.
സാധാരണ ഉപഭോക്താക്കളിൽനിന്ന് യാതൊരുവിധ നിരക്കുകളും ഈടാക്കില്ല. ചെറുകിട വ്യാപാരികളെയും പുതിയ നിരക്കുകൾ ബാധിക്കില്ലെന്നും പിസിഐ അറിയിച്ചു. മർച്ചന്റ് സർവീസ് ചാർജുകൾ ബാധകമാകുന്ന സാഹചര്യമുണ്ടെങ്കിൽ അത് വ്യാപാരികളും ബാങ്കുകളും പേയ്‌മെന്റ് സേവനദാതാക്കളും തമ്മിലുള്ള വിഷയമായിരിക്കും. ഇടപാട് നടത്തുന്ന ഉപഭോക്താവിന് ഇതിന്റെ ബാധ്യത ഉണ്ടാകില്ല.
2016ൽ യുപിഐ ആരംഭിച്ചതുമുതൽ ഉപഭോക്താക്കൾക്കുള്ള സേവനം സൗജന്യമാണ്. രാജ്യത്തെ ഡിജിറ്റൽ പേയ്‌മെന്റ് രംഗത്ത് യുപിഐ നിർണായക പങ്കാണ് വഹിക്കുന്നത്. അധിക സാമ്പത്തിക ബാധ്യതകളില്ലാതെ രാജ്യത്തെ ദശലക്ഷക്കണക്കിന് ചെറുകിട വ്യാപാരികൾക്ക് ഡിജിറ്റൽ പേയ്‌മെന്റുകൾ സ്വീകരിക്കാൻ യുപിഐ സഹായിക്കുന്നുണ്ടെന്നും പിസിഐ ചൂണ്ടിക്കാട്ടി.
ടാക്‌സേഷൻ ആൻഡ് അദർ ലോസ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് യുപിഐ ഇടപാടുകൾക്ക് നിരക്ക് ഏർപ്പെടുത്തുമെന്ന ആശങ്ക ഉയർന്നതിനെ തുടർന്നാണ് പിസിഐയുടെ വിശദീകരണം.
ഡിജിറ്റൽ പണമിടപാടുകൾ പ്രോസസ് ചെയ്യുന്നതിനായി ബാങ്കുകളും പേയ്‌മെന്റ് സേവനദാതാക്കളും വ്യാപാരികളിൽനിന്ന് ഈടാക്കുന്ന നിരക്കാണ് മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ്. ഇത് ഇടപാട് നടത്തുന്ന ഉപഭോക്താവിൽനിന്നല്ല, വ്യാപാരികളിൽനിന്നാണ് ഈടാക്കുന്നത്.

Comments