
നിഷ്നി: ലോകകപ്പ് പോരാട്ടത്തില്‍ ആദ്യ സെമിഫൈനലിസ്റ്റിനെ നിര്‍ണ്ണയിക്കുന്ന ഫ്രാന്‍സ്- യുറുഗ്വയ് ആവേശപ്പോര് നിഷ്നിയില്‍. പോര്‍ച്ചുഗലിനെതിരായ പ്രീക്വാര്‍ട്ടറില്‍ പരിക്കേറ്റു പുറത്തായ സൂപ്പര്‍ താരം എഡിസണ് കവാനിയില്ലാതെയാണ് യുറുഗ്വയ് ഫ്രഞ്ച് പടയെ നേരിടുന്നത്.
യുവനിരയുടെ മുന്നേറ്റവും, വേഗതയുമാണ് ഫ്രഞ്ച് പടയുടെ കരുത്ത്. എംബാപ്പെയും ഒളിവര്‍ ജിറൗഡും, ഗ്രീസ്മാനുമാണ് ഫ്രാന്‍സിന്റെ മുന്നേറ്റം നയിക്കുന്നത്. ഫ്രഞ്ച് പടയുടെ മുന്നേറ്റത്തിനൊപ്പം യുറുഗ്വയുടെ പ്രതിരോധവും തമ്മിലാണ് ആവേശപ്പോര് പുരോഗമിക്കുന്നത്. മത്സരം ആദ്യ പകുതിയിലേക്ക് അടുക്കുമമ്പാള് ഗോള്‍രഹിതമായി തുടരുകയാണ്.
ആദ്യ പകുതിയുടെ 40-ാം മിനിറ്റില്‍ റാഫേല്‍ വറാനെ നേടിയ ഗോളിലൂടെ ഫ്രാന്‍സ് ഒരു ഗോളിനു ലീഡ് ചെയ്യുന്നു. ഗ്രീസ്മാന് വലത് വിങ്ങില്‍ നിന്നെടുത്ത കിക്ക് റാഫേല്‍ വരാനെയുടെ ഹെഡ്റിലൂടെ ഗോള്‍വല കുലുക്കിയത്. ഫ്രാന്‍സിന്റെ ടോലിസ്റ്റോയെ ഫൗള്‍ ചെയ്തതിനു ബെന്റാന്ക്യൂറിന് മഞ്ഞക്കാര്‍ഡ് വിധിച്ചാണ് റഫറി ഫ്രീകിക്ക് അനുവദിച്ചത്. മത്സരം 1-0 ന് ആദ്യ പകുതിക്ക് പിരിഞ്ഞു.
Key stats:
👉 #FRA have now scored from each of their last five shots on goal at the #WorldCup #URUFRA pic.twitter.com/dH2y6Avtgu— FIFA World Cup 🏆 (@FIFAWorldCup) July 6, 2018






