
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവേട്ട തുടര്‍ന്ന് ഓപ്പറേഷന് തൂഫാന്. ഓപ്പറേഷന് തൂഫാന് വിജയകരമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. 10 കോടിയിലധികം വരുന്ന നിരോധിത ലഹരി വസ്തുകള്‍ പിടിച്ചെടുത്തുന്ന് രമേശ് ചെന്നിത്തല . 1.58 കിലോ എംഡിഎംഎ , 146 കിലോ കഞ്ചാവ് , 46 ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവ പിടികൂടിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ഓപ്പറേഷന് തൂഫാന് പദ്ധതിയില്‍ നടന് മോഹന്‍ലാല്‍ സഹകരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 'മോഹന്‍ലാല്‍ 'തൂഫാന് വാരിയറാ'യാണ് ചേര്‍ന്നത്. തൂഫാന് സ്ട്രൈക്കേഴ്സ്, തൂഫാന് വാരിയേഴ്സ്, തൂഫാന് കെയര്‍ എന്നിങ്ങനെ മൂന്ന് രൂപങ്ങളിലായാണ് പ്രവര്‍ത്തനം. മരണത്തിന്റെ വ്യാപാരികള്‍ ലഹരിവില്‍പ്പന കുറച്ചു', രമേശ് ചെന്നിത്തല പറഞ്ഞു.
തൂഫാനില്‍ രാഷ്ട്രീയം കാണരുതെന്നും അദ്ദേഹം പറഞ്ഞു. വീട്ടില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയ നഹാസിനെ താന്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും വിവാദങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്കി. ഈ നീക്കം കൊണ്ടൊന്നും തൂഫാന് ദുര്‍ബലപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ലഹരിമാഫിയയുടെ വേരറുക്കാൻ ലക്ഷ്യമിട്ട് സർക്കാർ ആരംഭിച്ച പദ്ധതിയാണ് ഓപ്പറേഷൻ തൂഫാൻ. രഹസ്യ വിവരങ്ങള്‍ ആര്‍ക്കും പൊലീസിന് കൈമാറാമെന്നും ആഭ്യന്തര മന്ത്രി അറിയിച്ചിരുന്നു. 9497979794, 9497927797 എന്നീ നമ്പറുകളിലേക്ക് പൊതുജനങ്ങള്‍ക്ക് വിവരമറിയിക്കാമെന്നും 9995966666 എന്ന നമ്പറില്‍ വാട്ട്സ്ആപ്പ് വഴി വിവരമറിയിക്കാമെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.






