
തിരുവനന്തപുരം: പന്ന്യന്‍ രവീന്ദ്രന്റെ മുടി മുറിക്കുമെന്ന് എകെ ആന്‍ണി. എന്നാല്‍ അത് നടപ്പില്ലെന്ന് തിരിച്ചടിച്ച് പന്ന്യന്‍. സി. കേശവന്റെ ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ വച്ചാണ് ഇരുവരും തമ്മിലുള്ള വാക്പോരിന് സാക്ഷ്യം വഹിച്ചത്.
പന്ന്യന്‍ എം.പി.യായിരിക്കേ തിരുവനന്തപുരത്ത് സോണിയ പങ്കെടുക്കുന്ന പൊതുപരിപാടിയില്‍ പങ്കെടുത്തപ്പോഴുണ്ടായ സംഭാഷണമാണ് ഇത്തരത്തില്‍ നര്‍മ്മത്തില്‍ പൊതിഞ്ഞ ചര്‍ച്ചയ്ക്ക് കാരണമായത്. വേദിയില്‍ ആന്റണി ഇരിക്കുമ്പോഴാണ് സംസാരമുണ്ടായത്.
പ്രസംഗപീഠത്തില്‍നിന്ന് മടങ്ങുന്ന പന്ന്യനെ ചൂണ്ടി ഇദേഹത്തിന്റെ മുടി താന്‍ എന്നെങ്കിലും മുറിക്കുമെന്ന് ആന്റണി പറഞ്ഞതോടെ ചിരിയുടെ അമിട്ട് പൊട്ടുകയായിരുന്നു. ഉറങ്ങുമ്പോഴെങ്കിലും വെട്ടുമെന്നായിരുന്നു ആന്റണി പറഞ്ഞത്. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷ ആയിരുന്ന സോണിയ പക്ഷെ പന്ന്യന്റെ പക്ഷം പിടിക്കുകയായിരുന്നു. മുടി മുറിക്കേണ്ട കാര്യമില്ലെന്നും സോണിയ പറഞ്ഞു.






