
ലണ്ടന്‍: ബ്രെക്‌സിറ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് ബ്രിട്ടീഷ് മന്ത്രികൂടിയായ ഡേവിഡ് ഡേവിസ് രാജിവച്ച ഒഴിവില്‍ ഡൊമിനിക് റാബിനെ നിയമിച്ചു. യുകെയും യൂറോപ്യന്‍ യൂണിയനുമായുള്ള പ്രധാനമന്ത്രി തെരേസ മേയുടെ പുതിയ പദ്ധതിക്ക് ബ്രിട്ടീഷ് മന്ത്രിസഭ അംഗീകാരം നല്‍കിയതോടെയാണ് ഡേവിഡ് ഡേവിസ് രാജിവച്ചത്. സര്‍ക്കാരില്‍ നിന്നും അദ്ദേഹം രാജിവച്ചിരുന്നു. യുറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ബ്രിട്ടന്റെ പിന്മാറ്റത്തിന് ചര്‍ച്ചകള്‍ നയിച്ചത് ഡേവിഡ് ഡേവിസ് ആയിരുന്നു.
നിലവില്‍ ബ്രിട്ടീഷ് ഹൗസില്‍ മന്ത്രിയാണ് ഡൊമിനിക് റാബ്. 2016ലെ യൂറോപ്യന്‍ യൂണിയന്‍ പിന്മാറ്റ റഫറണ്ടത്തില്‍ പ്രധാന പ്രചാരകന്‍ കൂടിയാണ് റാബ്. 2010ലാണ് പാര്‍ലമെന്റില്‍ എത്തിയത്. അതിനു മുന്‍പ് അഭിഭാഷകനായി പ്രവര്‍ത്തിക്കുകയായിരുന്നു. യൂറോപ്യണ്‍ യൂണിയന്‍ അധ്യക്ഷന്‍ മൈക്കിള്‍ ബാര്‍ണീയറുമായുള്ള ദൈന്യംദിന ചര്‍ച്ചകള്‍ നടത്തുന്നത് ഇനി റാബ് ആയിരിക്കും.
2015ലെ തെരഞ്ഞെടുപ്പില്‍ എഷര്‍- വാള്‍ട്ടണില്‍ നിന്നും വിജയിച്ച റാബ് ആദ്യം നീതിന്യായ വകുപ്പിന്റെ ചുമതലയാണ് വഹിച്ചത്. പിന്നീട് കമ്മ്യൂണിറ്റീസ് വകുപ്പ് കൈകാര്യം ചെയ്തു.






