
ന്യുഡല്‍ഹി: ഡല്‍ഹിയില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഹരിയാന, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ചണ്ഡിഗഢ് എന്നീ സംസ്ഥാനങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. തീരദേശ മേഖലയില്‍ ഉള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ഡല്‍ഹിയില്‍ രാവിലെ മുതല്‍ അന്തരീക്ഷം മേഘാവൃതമാണ്. ചൂട് താരതമ്യേന കുറഞ്ഞിട്ടുണ്ട്. ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, രാജസ്ഥാന്, തമിഴ്നാട്, കേരള തുടങ്ങിയ സംസ്ഥാനങ്ങളിലും മഴ ലഭിക്കുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ഒഡീഷ, പശ്ചിമ ബംഗാള്‍ തീരങ്ങളില്‍ നിന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും വ്യക്തമാക്കി. യു.പിയിലെ വാരണാസിയില്‍ രാവില മുതല്‍ നല്ല മഴയാണ്.
വിദര്‍ഭ, ചണ്ഡിഗഢ്, തെലങ്കാന എന്നിവിടങ്ങളില്‍ ചില ഒറ്റപ്പെട്ട മേഖലകളില്‍ ശക്തമായതും ചിലപ്പോള്‍ അതിശക്തമായും മഴ ലഭിക്കും. ബംഗാള്‍, കൊങ്കണ്‍, ഗോവ, എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട മേഖലകളിലും ആന്ധ്രാപ്രദേശിന്റെ തീരമേഖലയിലും ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഉത്തര്‍പ്രദേശിന്റെ കിഴക്കന്‍ മേഖല, രാജസ്ഥാന്, മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ്, അസം, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, ഗുജറാത്ത്, കര്‍ണാടക, തമിഴ്നാട്, കേരളം എപന്നിവിടങ്ങളിലാണ് മഴ ലഭിക്കാന്‍ സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.
Heavy rain lashes the city of Varanasi. pic.twitter.com/RIE1cCOK3V
— ANI UP (@ANINewsUP) July 21, 2018






