കോട്ടയം: മഴക്കെടുതിയില്‍ കേരളത്തിനുണ്ടായ നാശനഷ്ടം വലുതാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി കിരണ്‍ റിജിജു. സംസ്ഥാനം നടത്തുന്ന ദുരിതാശ്വാസപ്രവര്‍ത്തനം തുപ്തികരമാണ്. നാശനഷ്ടം വിലയിരുത്താന്‍ കേന്ദ്രത്തില്‍ നിന്നും വിദഗ്ധ സംഘമെത്തും. മാനദണ്ഡങ്ങളും ആവശ്യങ്ങളും വിലയിരുത്തി ധനസഹായം നിശ്ചയിക്കും. നിലവില്‍ പ്രഖ്യാപിച്ച 80 കോടി ആദ്യഘട്ടമാണെന്നും ദുരിതങ്ങള്‍ വിലയിരുത്തിയ ശേഷം ബാക്കി തുക തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നാലു മന്ത്രാലയങ്ങളിലേയും നിതി ആയോഗിലേയും ഉന്നതര്‍ ഉള്‍പ്പെടുന്ന വിദഗ്ധ സംഘമായിരിക്കും പുതിയ സംഘത്തിലുണ്ടാകുക. ആഭ്യന്തര, ധന, ആരോഗ്യ, ഉപരിതല ഗതാഗത മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരാണ് സംഘത്തിലുണ്ടാവുക.
രക്ഷാപ്രവര്‍ത്തനത്തിനായി നാല് എന്‍.ഡി.ആര്.എഫ് ടീമുകള്‍ രംഗത്തെത്തി. നാവിക സേന ഉള്‍പ്പെടെയള്ളവരുടെ സഹായം ഉറപ്പാക്കും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ യോജിച്ച് ദുരിത ബാധിതമേഖലയില്‍ സഹായമെത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

കേന്ദ്രടൂറിസംമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍, ജോസ് കെ.മാണി എം.പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ, കെ.സുരേഷ്കുറുപ്പ് എം.എല്‍.എ എന്നിവരും കിരണ്‍ റിജിജുവിനൊപ്പം കോട്ടയത്ത് ദുരിതബാധിത മേഖല സന്ദര്‍ശിച്ചു.
അതിനിടെ, കിരണ്‍ റിജിജുവിന്റെ സന്ദര്‍ശനത്തിനിടെ കോട്ടയം ചെങ്ങളത്ത് പ്രതിഷേധവുമുണ്ടായി. ദുരിതാശ്വാസ ക്യാംപില്‍ എത്തിയ മന്ത്രി ജനങ്ങളോട് സംസാരിച്ചില്ലെന്നാണ് പരാതി. രാവിലെ കുട്ടനാട് മേഖലയില്‍ സന്ദര്‍ശനം നടത്തിയ മന്ത്രി ഉച്ചയ്ക്കാണ് കോട്ടയത്ത് എത്തിയത്. ചെങ്ങളം സന്ദര്‍ശിച്ച ശേഷം കുമരകം ഭാഗത്ത് സന്ദര്‍ശനം നടത്തുകയാണ്.

Comments