
കോഴിക്കോട്: ഓണക്കാലത്ത് അന്യസംസ്ഥാന ബസുകളുടെയും സ്വകാര്യ ബസുകളുടെയും ചൂഷണം തടയാന്‍ കെ.എസ്.ആര്.ടി.സി ആരംഭിക്കുന്ന മാവേലി സര്‍വീസിന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്. താത്കാലിക പെര്‍മിറ്റ് അനുവദിച്ചിട്ടുണ്ടെന്നും ഏകദേശം 25 ബസുകള്‍ സര്‍വീസിന് സജ്ജമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കെ.എസ്.ആര്.ടി.സി വടക്കന്‍ മേഖലാ വിഭാഗത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മേഖലാ തരംതിരിവിനെ എതിര്‍ക്കുന്നത് നിക്ഷിപ്ത താത്പര്യക്കാരാണെന്നും മേഖലാ തരംതിരിക്കല്‍ കെ.എസ്.ആര്.ടി.സിയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും മന്ത്രി പറഞ്ഞു. കെ.എസ്.ആര്.ടി.സി വടക്കന്‍ മേഖലാ വിഭാഗത്തിന്റെ ഉദ്ഘടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കെ.എസ്.ആര്.ടി.സിയെ പലരും ഞെക്കിക്കൊല്ലാന്‍ ശ്രമിക്കുകയാണ്. കെഎസ്ആര്‍ടിസിയുടെ ചില് സര്‍വീസ് ലാഭകരമാണെന്നും കൂടുതല്‍ സര്‍വീസ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.






