ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഛത്തീസ്ഗഡ് സ്വദേശികളായ തൊഴിലാളികളിൽ ഒരാളുടെ കുടുംബം ഗുരുതര ആരോപണവുമായി രംഗത്ത്. ആക്രമണത്തിന് മുൻപ് ഭീകരർ തൊഴിലാളികളുടെ ജാതിയും മതവും ചോദിച്ചറിഞ്ഞിരുന്നുവെന്നും, തിരിച്ചറിഞ്ഞ ശേഷമാണ് വെടിവെച്ചതെന്നും കൊല്ലപ്പെട്ട ദീപക് റത്രെയുടെ കുടുംബാംഗങ്ങൾ ആരോപിച്ചു.
വെള്ളിയാഴ്ച രാത്രി കുൽഗാമിലെ ഒരു ചുടുകട്ട നിർമ്മാണ യൂണിറ്റിലുണ്ടായ ഭീകരാക്രമണത്തിലാണ് ഛത്തീസ്ഗഡ് ശക്തി ജില്ലയിലെ ബുൻഡേലി ഗ്രാമവാസിയായ ദീപക് റത്രെയും, സാരംഗഡ്-ബിലായ്ഗഡ് ജില്ലക്കാരനായ 28 കാരൻ ഭൂപേന്ദ്ര ഭൈനയും കൊല്ലപ്പെട്ടത്. തൊഴിലാളികൾക്ക് നേരെ വെടിയുതിർക്കുന്നതിന് മുൻപ് ഭീകരർ അവരുടെ മേൽവിലാസവും സമുദായവും ചോദിച്ചറിഞ്ഞതായി ദീപക് റത്രെയുടെ അമ്മാവൻ ഹൽധർ റത്രെ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
അധികാരികളുടെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ലെങ്കിലും, കൊല്ലപ്പെടുന്നതിന് മുൻപ് തൊഴിലാളികളെ ഇത്തരത്തിൽ തിരിച്ചറിഞ്ഞിരുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. ഭീകരവാദത്തിന്റെ ക്രൂരമായ മാനസികാവസ്ഥയാണ് ഇത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം ഏപ്രിലിൽ നടന്ന പഹൽഗാം ഭീകരാക്രമണത്തിന് സമാനമാണ് ഈ സംഭവമെന്ന് വിലയിരുത്തപ്പെടുന്നു. അന്നത്തെ ആക്രമണത്തിലും ഭീകരർ മതവിവരം ചോദിച്ചറിഞ്ഞ ശേഷമാണ് വെടിവെച്ചതെന്ന് അതിജീവിച്ചവർ വെളിപ്പെടുത്തിയിരുന്നു. കുടുംബത്തിലെ ഏക ആശ്രയമായിരുന്നു കൊല്ലപ്പെട്ട ദീപക്. ഭാര്യയും ഒരു വയസ്സായ മകനും വിധവയായ അമ്മയും ഭിന്നശേഷിക്കാരനായ സഹോദരനുമടങ്ങുന്നതാണ് ദീപകിന്റെ കുടുംബം. മൃതദേഹം നാട്ടിലെത്തിക്കാനും കുടുംബത്തിന് സാമ്പത്തിക സഹായം നൽകാനും ബന്ധുക്കൾ സർക്കാരിനോട് അഭ്യർത്ഥിച്ചു.
സംഭവത്തിൽ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായിയും സംഭവത്തെ അപലപിക്കുകയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ കശ്മീർ ഭരണകൂടവുമായി ബന്ധപ്പെടാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും ചെയ്തു.

Comments