കോഴിക്കോട് കനത്ത മഴയെ തുടർന്ന് കക്കയം ഡാമിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് വൈകിട്ട് 4.20ന് കറിയാത്തുംപാറയിൽ സ്ഥാപിച്ച സൈറൺ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിക്കും. ജലനിരപ്പ് വീണ്ടും ഉയരുന്ന സാഹചര്യത്തിൽ ഡാമിന്റെ ഷട്ടറുകൾ തുറക്കാൻ തീരുമാനമെടുക്കും. നിലവിൽ ഡാമിലെ ജലനിരപ്പ് 755.50 മീറ്ററിലെത്തി.
സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ലഭിച്ച അതിശക്തമായ മഴയെ തുടർന്ന് വിവിധ ഡാമുകളിലെ ജലനിരപ്പ് ഗണ്യമായി ഉയർന്നു. ഇടുക്കി പദ്ധതിയിലെ ഡൈവേർഷൻ ഡാമുകളായ കല്ലാർ, ഇരട്ടയാർ എന്നിവ നിറഞ്ഞതോടെ കല്ലാർകുട്ടി ഡാമിന്റെ അഞ്ച് ഷട്ടറുകളും തുറന്നു. സംസ്ഥാനത്തെ മിക്ക ഡാമുകളിലും ജലനിരപ്പ് ഉയരുന്ന സാഹചര്യമാണ്.
അപകടനിലയിലെത്തിയതിനെ തുടർന്ന് കെഎസ്ഇബിയുടെ ലോവർ പെരിയാർ, പെരിങ്ങൽകുത്ത് ഡാമുകൾക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകളും 20 സെന്റീമീറ്റർ വീതം ഉയർത്തി. അരുവിക്കര ഡാമിലെ രണ്ട് മുതൽ അഞ്ച് വരെയുള്ള ഷട്ടറുകളും തുറന്നിട്ടുണ്ട്. പേപ്പാറ ഡാമിന്റെയും ഷട്ടറുകൾ ഉയർത്തി. പത്തനംതിട്ട ജില്ലയിലെ ഡാമുകളും തുറക്കേണ്ട സാഹചര്യമുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മൂഴിയാർ ഡാമിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Comments