ചണ്ഡീഗഡ്: രാജ്യാന്തര കബഡി താരം ഷീലു ബല്‍ഹാരയുടെ ഭാര്യ മുസ്കാനെ (23) ഹരിയാനയിലെ റോഹ്തക് ജില്ലയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
2023ലാണ് റോഹ്തകിലെ മെഹാം സ്വദേശിനിയായ മുസ്കാനും ഷീലു ബല്‍ഹാരയും വിവാഹിതരായത്. ദമ്പതികള്‍ക്ക് ഒരു വയസുള്ള മകനുണ്ട്.
സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. കഴിഞ്ഞ ദിവസം വരെ മുസ്കാന് സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നുവെന്നും നൃത്ത വീഡിയോ ഉള്‍പ്പെടെയുള്ള പോസ്റ്റുകള്‍ പങ്കുവെച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഫോറന്‍സിക് സംഘം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ച് പരിശോധന നടത്തി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും കുടുംബാംഗങ്ങളുടെ മൊഴിയും ലഭിച്ച ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുകയെന്ന് പൊലീസ് അറിയിച്ചു. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ കണ്ടെത്താന്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

Comments