ആലപ്പുഴ: തീരദേശത്തോടുള്ള സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ച് ഓഗസ്റ്റ് രണ്ടിന് ആലപ്പുഴയില്‍ യുഡിഎഫ് ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താലെന്ന് യുഡിഎഫ് നേതൃത്വം അറിയിച്ചു.
കനത്ത മഴ തുടരുന്ന ആലപ്പുഴ തീരപ്രദേശത്ത് കടലാക്രമണം രൂക്ഷമാണ്. ആറാട്ടപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളുടെ തീരം, പുന്നപ്ര, നീര്‍ക്കുന്നം, പുറക്കാട്, എന്നിവിടങ്ങളില്‍ കടലാക്രമണത്തെ തുടര്‍ന്ന് ജനങ്ങള്‍ ദുരിതത്തിലാണ്. ഇതില്‍ സര്‍ക്കാര്‍ കാര്യമായ ഇടപെടല്‍ നടത്തുന്നില്ലെന്നാരോപിച്ചാണ് യുഡിഎഫ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.






