
നാന്‍ജിങ്( ചൈന): ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി.സിന്ധുവും കിഡംബി ശ്രീകാന്തും പ്രീക്വാര്‍ട്ടറിലെത്തി. പുരുഷ സിംഗിള്‍സില്‍ സ്പെയിനിന്റെ പബ്ലോ അബിയാനെ തകര്‍ത്താണ് ശ്രീകാന്ത് മൂന്നാം റൗണ്ടിലേക്കു മാര്‍ച്ചു ചെയ്തത്. സ്കോര്‍: 21-15, 12-21, 21-14. ഒരു മണിക്കൂറോളം നീണ്ട മത്സരത്തിനൊടുവിലാണ് സ്പെയിന് താരം അഞ്ചാം സീഡായ ശ്രീകാന്തിനു മുന്നില്‍ അടിയറവു പറഞ്ഞത്.
മൂന്നാം സീഡുകാരിയായ പി.വി. സിന്ധു ഇന്തോനേഷ്യയുടെ പത്തൊമ്പതുകാരിയായ ത്വാര്ട്ട്സ് ഫിട്രിയാനിയെ പരാജയപ്പെടുത്തിയാണ് മൂന്നാം റൗണ്ടിലെത്തിയത്. 35 നീണ്ട മത്സരത്തില്‍ ആദ്യ രണ്ടു സെറ്റുകളും സ്വന്തമാക്കി ചാമ്പ്യന്‍ഷിപ്പിലേക്ക് കുതിപ്പ് എളുപ്പമാക്കുകയായിരുന്നു. സ്കോര്‍: 21-14, 21-9.
നേരത്തെ സൈന നേഹ്വാളും പ്രീക്വാര്‍ട്ടറിലെത്തിയിരുന്നു. തുര്‍ക്കിയുടെ അലിയെ ദെമിര്ബാഗിനെ 21-17, 21-ഘ നു കീഴടക്കിയാണ് സൈന മുന്നേറിയത്. അതേസമയം മലയാളി താരം എച്ച്.എസ് പ്രണോയ് രണ്ടാം റൗണ്ടില്‍ പുറത്തായി. വനിതാ വിഭാഗം ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ- എന്‍. സിക്കി റെഡ്ഡി സഖ്യവും പുറത്തായി.






