
കാബൂള്‍: കാബൂളില്‍ ഇന്ത്യക്കാരനുള്‍പ്പെടെ മൂന്നു പേരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി വധിച്ചു. അഫ്ഗാനിസ്ഥാന് തലസ്ഥാനമായ കാബൂളിലാണ് ഇന്ത്യന്‍ സ്വദേശി ഉള്‍പ്പെടെ മൂന്നു വിദേശികളെ തട്ടിക്കൊണ്ടുപോയി വധിച്ചത്. കാബൂളിലെ അന്താരാഷ്ട്ര ഭക്ഷ്യ സ്ഥാപനത്തില്‍ നിന്നാണ് വ്യാഴാഴ്ച ഭീകരര്‍ അതിക്രമിച്ചു കയറിയത്.
ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ ഭക്ഷണ- കേറ്ററിംഗ് ശ്യംഖലയായ സോഡക്സോ എന്ന കമ്പനിയിലെ ജീവനക്കാരാണ് മൂന്നു പേരും. ഇന്ത്യക്കാരനു പുറമെ മലേഷ്യ, മെസിഡോണിയന് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മറ്റ് രണ്ടു പേര്. ഭീകരര്‍ തട്ടിക്കൊണ്ടുപോയി വധിച്ചവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി കാബൂള്‍ പോലീസ് ഉദ്യോഗസ്ഥന് ഹഷ്മാത് സ്റ്റെയിന്ക്സായ് വ്യക്തമാക്കി. മൃതദേഹങ്ങള്‍ക്കു സമീപത്തു നിന്ന് ഇവരുടെ ഐഡി കാര്‍ഡുകളും കണ്ടെടുത്തു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.






