എറണാകുളം-അങ്കമാലി അതിരൂപതയില്‍ അധികാര വിഭജനം; സഹായ മെത്രാന്മാര്ക്ക് അഡ്മിനിസ്ട്രേറ്റര്‍ ചുമതലകള്‍ കൈമാറി
എറണാകുളം-അങ്കമാലി അതിരൂപതയില്‍ അധികാര വിഭജനം; സഹായ മെത്രാന്മാര്ക്ക് അഡ്മിനിസ്ട്രേറ്റര്‍ ചുമതലകള്‍ കൈമാറി
Authored by Web Desk | Last updated: 03 Aug 2018, 3:37 PM | 1 min read
കൊച്ചി: എറണാകുളം- അങ്കമാലി അതിരുപതയില്‍ അധികാര വിഭജനം. അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത് കൈവശം വച്ചിരുന്ന അധികാരങ്ങള്‍ സഹായ മെത്രാന്മാരായ സെബാസ്റ്റിയന് എടയന്ത്രത്തിനും ജോസ് പുത്തന്‍വീട്ടിലിനും കൈമാറി. പ്രോ-പ്രോട്ടോസെഞ്ചുലസ് ഡോ.വര്‍ഗീസ് പൊട്ടയ്ക്കലിനും ചുമതലകള്‍ നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ ഈ മാസം ഒന്നിനാണ് ജേക്കബ് മനത്തോടത്ത് പുറപ്പെടുവിച്ചിരിക്കുന്നത്.
അതിരൂപതയിലെ ഭൂമി കുംഭകോണത്തിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്ന ഭിന്നതയെ തുടര്‍ന്നാണ് അതിരൂപത ഭരണം അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ക്ക് വത്തിക്കാന്‍ കൈമാറിയത്. പുതിയ സര്‍ക്കുലര്‍ പ്രകാരം ബിഷപ്പിന്റെ പൂര്‍ണ്ണ അധികാരങ്ങളും നല്‍കുന്നതായി മാര്‍ ജേക്കബ് മനത്തോടത്ത് വ്യക്തമാക്കുന്നു. അതിരൂപതയുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളുടെയും ഭരണചുമതല മാര്‍ സെബാസ്റ്റിയന് എടയന്ത്രത്തിന് ആയിരിക്കും.
പ്രോ-പ്രോട്ടോസെഞ്ചുലസ് ആയ ഡോ. വര്‍ഗീസ് പൊട്ടയ്ക്കലിന് പ്രൊട്ടോസെഞ്ചുലസിന്റെ അധികാരങ്ങള്‍ നല്കി. ഇടവകകളുടെയും മറ്റും ഭരണചുമതല ഇദ്ദേഹത്തിനായിരിക്കും. വൈദിക സെമിനാരികളുടെയും അതിരുപതയിലെ സംഘടനകളുടെയും മറ്റും ചുമതല മാര്‍ ജോസ് പുത്തന്‍വീട്ടിലിന് ആയിരിക്കും. എല്ലാ സുപ്രധാന ചുമതലകളും തന്റെ അനുമതിയ്ക്ക് സമര്‍പ്പിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.