
കോട്ടയം: ബാങ്ക് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന്റെ പേരില്‍ രാജ്യത്തെ വിവിധ ബാങ്കുകളില്‍ നിന്നും ഇക്കഴിഞ്ഞ സാമ്പത്തീക വര്‍ഷം ഈടാക്കിയത് 4989.55 കോടിയോളം രൂപയെന്ന് മാധ്യമ റിപ്പോര്‍ട്ട്.
സ്റ്റേറ്റ് ബാങ്ക ഓഫ് ഇന്ത്യ അടക്കമുള്ള 21 പൊതുമേഖലാ ബാങ്കുകള്‍ മാത്രം ഇത്തരത്തില്‍ ഈടാക്കിയിരിക്കുന്നത് 3550.99 കോടി രൂപയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 1438.56 കോടി രൂപയാണ് സ്വകാര്യ ബാങ്കുകള്‍ പിഴഇനത്തില്‍ ഈടാക്കിയിരിക്കുന്നത്.
ഇതില്‍ തന്നെ ഏറ്റവും പിഴ ചുമത്തിയിരിക്കുന്നതും എസ്ബിഐ തന്നെ 2433.87 കോടിയാണ് ഇവര്‍ ഈടാക്കിയിരിക്കുന്നത്. സ്വകാര്യ മേഖലയില്‍ മുന്നില്‍ നില്ക്കുന്ന എച്ച്ഡിഎഫ്സിയാണ്. 590.84 കോടിയാണ് ഇവര്‍ ഇത്തരത്തില്‍ സ്വരുക്കൂട്ടിയിരിക്കുന്നത്.
നീരവ് മോദിയുടെ വായ്പാ തട്ടിപ്പിലൂടെ ശ്രദ്ധേയമായ പഞ്ചാബ് നാഷണല്‍ ബാങ്കാണ് പിഴ ചുമത്തിയല് രണ്ടാം സ്ഥാനത്തുള്ളത്. 210.76 കോടിയാണ് ഇവര്‍ കരസ്ഥമാക്കിയത്. ഇതിന് പുറമെ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ 173.92 കോടിയും കാനറാ ബാങ്ക് 118.11 കോടിയും. സ്വകാര്യ ബാങ്കുകളില്‍ ആക്സിസ് ബാങ്ക് ഇത്തരത്തില്‍ 530.12 കോടി രൂപ സ്വരൂപിച്ചിരുന്നുവെന്ന് കണക്കുകള്‍ പറയുന്നു. ഐസിഐസിഐ ബാങ്ക് 317.6 കോടി രൂപയും ഇടപാടുകാരില്‍ നിന്നും പിഴയായി ഈടാക്കിയിരുന്നു.
42 കോടിയിലധികം അക്കൗണ്ടുകളാണ് എസ്ബിഐക്കുള്ളത്. പിഴയെച്ചൊല്ലിയുള്ള കടുത്ത പ്രതിഷേധത്തില്‍ മിനിമം ബാലന്‍സ് പിഴത്തുക 75 ശതമാനത്തോളം കുറച്ചിരുന്നു. ഇത്തരത്തില്‍ നഗരങ്ങളിലെ ഇടപാടുകാര്‍ക്ക് പ്രതിമാസം 50 രൂപയില്‍ നിന്നും 15ലേക്കും ഗ്രാമങ്ങളിലും മറ്റും 40 രൂപയില്‍ നിന്നും 12 രൂപയിലേക്കും കുറച്ചിരുന്നു.






