
നാന്‍ജിങ്(ചൈന): ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് വനിതാ സിംഗിള്‍സില്‍ മെഡലുറപ്പിച്ച് ഇന്ത്യന്‍ താരം പി.വി. സിന്ധു. സെമി പോരാട്ടത്തില്‍ മൂന്നാം സീഡായ ജപ്പാന്റെ അകാനെ യമാഗുച്ചിയെ 55 മിനിറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ വീഴ്ത്തിയാണ് സിന്ധു ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്. സ്കോര്‍: 21-16, 24-22. ഫൈനലില്‍ ഒളിമ്പിക് ചാമ്പ്യനായ കാരോലിന മാരിനെ നേരിടും. ഞായറാഴ്ചയാണ് വനിതാ സിംഗിള്‍സ് ഫൈനല്‍ പോരാട്ടം. സിന്ധുവിന് ഇതുവരെ രണ്ടു വെങ്കലവും, ഒരു വെള്ളിയും സ്വന്തമാക്കിയിട്ടുണ്ട്. ഇതോടെ മെഡല്‍ നേട്ടം നാലാകും.
ഇരുപതു മിനിറ്റ് നീണ്ട ആദ്യ സെറ്റ് 21-16 നാണ് സിന്ധു നേടിയത്. ആദ്യ സെറ്റില്‍ വ്യക്തമായ ആധിപത്യം ഇന്ത്യന്‍ താരത്തില്‍ നിന്നുയര്‍ന്നു. രണ്ടാം ഗെയിമില്‍ ആദ്യ പോയിന്റ് നേടി യമാഗുച്ചി തിരിച്ചാക്രമണം തുടങ്ങി. 16-19 വരെ യമാഗുച്ചി ലീഡ് നേടി നിന്നിടത്തു നിന്നാണ് സിന്ധു മാസ്മരിക തിരിച്ചുവരവ് നടത്തിയത്. 24-22 നു രണ്ടാം സെറ്റും നേടിയാണ് മിന്നും പ്രകടനത്തിലൂടെ സിന്ധുവിന്റെ ഫൈനല്‍ പ്രവേശം. ക്വാര്‍ട്ടറില്‍ ജപ്പാന്റെ താരമായ നോസോമി ഒകുഹാരയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് മറികടന്നാണ് സിന്ധു അവസാന നാലിലെത്തിയത്.
റിയോ ഒളിമ്പിക്സ് ഫൈനലില്‍ സിന്ധുവിനെ തോല്‍പ്പിച്ച സ്പാനിഷ് താരം കരോലിന മാരിനാണ് സിന്ധുവിന്റെ എതിരാളി. ഇന്ത്യയുടെ സൈന നേഹ്വാളിനെ വീഴ്ത്തിയാണ് മാരിന് സെമിയിലെത്തിയത്. ചൈനയുടെ ഹി ബിങ്ിയാവോയെ തോല്‍പ്പിച്ചാണ് മാരിന് ഫൈനലിലെത്തിയത്. കഴിഞ്ഞ വര്‍ഷം ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ തന്നെ തോല്‍പ്പിച്ച ജപ്പാന്റെ തന്നെ നൊസോമി ഒകുഹാരയെ തോല്‍പ്പിച്ചാണ് സിന്ധു സെമിയില്‍ കടന്നത്.






