
ഉത്തര്‍ പ്രദേശ് : പുകയില ഉത്പന്നം നല്‍കാത്തതിന് ദളിത് യുവാവിനെ തീവച്ച് കൊല്ലാന്‍ ശ്രമം. യു.പിയിലാണ് സംഭവം. പാക്കറ്റുകളില്‍ വില്‍പ്പനയ്ക്ക് എത്തുന്ന പുകയില ഉല്‍പ്പന്നം ചോദിച്ചിട്ട് നല്‍കാതിരുന്നതിനെ തുടര്‍ന്ന് മേല്‍ജാതിക്കാരായ രണ്ട് പേര് ഇയാളെ തീ കൊളുത്തുകയായിരുന്നു. പര്ദേസി എന്ന യുവാവിനെതിരെയാണ് അതിക്രമമുണ്ടായത്.
ശരീരത്തില്‍ 20 ശതമാനം പൊള്ളലേറ്റ പര്ദേസിയെ മഥുരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പര്ദേസിയെ ആക്രമിച്ച രാഹുല്‍ താക്കുര്‍, രാജു എന്നിവര്‍ക്കെതിരെ ഐ.പി.സി 325, 504, 505 വകുപ്പുകള്‍ പ്രകാരവും പട്ടികജാതി, പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരവും കേസെടുത്തു. പ്രതികള്‍ ഗ്രാമം വിട്ടതായാണ് സുചന
ആക്രമണത്തിനിരയായ യുവാവ് വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങുന്നതിനാണ് ഗ്രാമത്തിലെ കടയിലേക്കുപോയത്. ഇതിനിടെ സമീപമെത്തിയ അക്രമികള്‍ പുകയില ഉല്‍പ്പന്നം ചോദിച്ച് ഇയാളുമായി തര്‍ക്കം തുടങ്ങി. തര്‍ക്കത്തിനൊടുവില്‍ പര്ദേസിയെ മര്‍ദ്ദിച്ചവശനാക്കിയശേഷം മടങ്ങിയ സംഘം മണ്ണെണ്ണയുമായി തിരികെയെത്തി തീകൊളുത്തുകയായിരുന്നു.
അതിക്രമത്തിനിരയായ യുവാവിന്റെ സഹോദരന്റെ പരാതിയില്‍ കേസെടുത്തിട്ടുണ്ട്.പ്രതികളെ ഉടന്‍ അറസ്റ്റ്ചെയ്യുമെന്ന് മഥുര സി.ഐ വിനയ് ചൗന പറഞ്ഞു






