
നവമാധ്യമങ്ങളില്‍ സജീവമായ വ്യവസായി ആനന്ദ് മഹീന്ദ്ര ആരെയും ആശ്ചര്യപ്പെടുത്തുന്ന ഒരു കാര്യം ട്വിറ്ററില്‍ കുറിച്ചു. 'മുറിവേറ്റ ചെരുപ്പുകള്‍ക്ക് ഒരാശുപത്രി'- ഹരിയാനയിലെ ആ ചെരുപ്പുകുത്തിയുടെ പിന്നിലെ ബോര്‍ഡില്‍ എഴുതിയിരുന്ന വാചകങ്ങളാണിവ. ഈ ചെരുപ്പു കുത്തിയെ കണ്ടെത്തി തരണമെന്നാണ് അദ്ദേഹം തന്റെ ഫോളോവേഴ്സിനോട് ആവശ്യപ്പെട്ടത്.
Got it on whatsapp. No clue who or where he is or how old this pic is. If anyone can find him and he’s still doing this work I’d like to make a small investment in his ‘startup’. https://t.co/A8kdJTvAN1
— anand mahindra (@anandmahindra) April 17, 2018
നാര്‍സി റാം എന്നു പേരുള്ള ആ ചെരുപ്പുകുത്തിയെ ഒടുവില്‍ കണ്ടെത്തി, അദ്ദേഹത്തിന് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു. എന്നാല്‍ വെറുതേ കിട്ടുന്ന പണം സ്വീകരിക്കാന്‍ നാര്‍സി തയ്യാറായിരുന്നില്ല. പകരം ചെരുപ്പുകള്‍ തുന്നാന്‍ ഒരു ചെറിയ ബൂത്ത് അതാണ് അദ്ദേഹം ആവശ്യപ്പെട്ടത്. മഹീന്ദ്ര നിയോഗിച്ച ഡിസൈനര്‍മാര്‍ നാര്സിക്കു വേണ്ടി ഒരു ചെറുകട നിര്‍മിച്ചു നല്കി. ഇപ്പോള്‍ ഇവിടിരുന്നാണ് ഈ ചെരുപ്പു ഡോക്ടറുടെ തുന്നല്‍. മാനേജ്മെന്റ് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് എടുക്കാന്‍ പോലും പറ്റുന്ന ആളാണ് ഇദ്ദേഹമെന്നാണ് മഹീന്ദ്ര പറഞ്ഞത്.






