തൊടുപുഴ: കമ്പകക്കാനത്തെ കൂട്ടക്കൊലയ്ക്കു പിന്നില്‍ മന്ത്രവാദത്തട്ടിപ്പെന്ന് പോലീസ് സ്ഥിരീകരിച്ചു. സംസ്ഥാനത്തിനകത്തും പുറത്തും കൃഷ്ണനും നടത്തിയ മന്ത്രവാദത്തട്ടിപ്പാണ് കൂട്ടക്കൊലയ്ക്കു പിന്നിലെന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.
നിലവില്‍ പോലീസ് കസ്റ്റഡിയിലുള്ളവര്‍ക്ക് കൊല്ലപ്പെട്ട കൃഷ്ണനുമായി അടുത്ത ബന്ധമാണുണ്ടായിരുന്നതെന്നും, ഇവര്‍ കൃഷ്ണനുമായി ഇടപാടുകള്‍ നടത്തിയിരുന്നവരാണെന്നും പോലീസ് പറയുന്നു. തിരുവനന്തപുരം സ്വദേശികളായ ഷിബു, ഇര്‍ഷാദ്, രാജശേഖരന് എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ഇവര്‍ക്കു കൊലപാതകത്തില്‍ പങ്കുണ്ടോ എന്ന് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കാനാണ് പോലീസ് നീങ്ങുന്നത്. കേരളമൊട്ടാകെ ഇവര്‍ നിരവധി തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കസ്റ്റഡിയിലുള്ളവരുടെ മൊഴിയനുസരിച്ച് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് സംഘം തമിഴ്നാട്ടിലേക്ക് തിരിച്ചു.

Comments