തൃശ്ശൂര്‍: രാഷ്ട്രപതി രാംനാഥ് കോവിന്ദിനു തൃശ്ശൂരില്‍ നിന്ന് വധഭീഷണി. വധഭീഷണി മുഴക്കിയ തൃശ്ശൂര്‍ ചിറയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പൂജാരി ജയരാമനെയാണ് പോലീസ് അറസ്റ്റു ചെയ്തിരിക്കുന്നത്. രാഷ്ര്ടപതി ത്യശൂരില്‍ പങ്കെടുക്കുന്ന ചടങ്ങില്‍ ബോംബ് വയ്ക്കുമെന്നാണ് ഭീഷണി മുഴക്കിയത്. തൃശൂര്‍ സെന്റ് തോമസ് കോളജിന്റെ ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുന്നത് രാഷ്ര്ടപതിയാണ്. ഇന്നു പുലര്‍ച്ചെ ഒരു മണിയോടെ പൊലീസ് കണ്ട്രോള് റൂമിലാണ് ഭീഷണി കോള്‍ വന്നത്. വിളിച്ച നമ്പര്‍ തിരിച്ചറിഞ്ഞ പൊലീസ് പുലര്‍ച്ചെ മൂന്നു മണിയോടെ പ്രതിയുടെ വീട്ടില്‍ എത്തി.
പോലീസ് കണ്ട്രോള് റൂമിലേക്കാണ് വധഭീഷണിയെത്തിയത്. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരളത്തിലെത്തി. രാഷ്ട്രപതി നാളെ ഗുരുവായൂര്‍ സന്ദര്‍ശിക്കാനിരിക്കെ വധഭീഷണിയുടെ പശ്ചാത്തലത്തില്‍ പോലീസ് സുരക്ഷ ശക്തമാക്കി. മദ്യലഹരിയിലാണ് വിളിച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. സ്പെഷ്യല്‍ ബ്രാഞ്ചിന്റെ ചുമതലയുള്ള കുന്നംകുളം എ.സി.പി: ടി.എസ്.സിനോജിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Comments