ചെന്നൈ: ഡി.എം.കെ അധ്യക്ഷനും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായ എം. കരുണാനിധിയുടെ പൊതുദര്‍ശന ചടങ്ങിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം നാലായി. പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ട് പേരാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് രാജാജി ഹാളിന് മുന്നില്‍ നിന്ന് പോലീസിനെ പിന്‍വലിച്ചതിനെ തുടര്‍ന്നാണ് തിക്കും തിരക്കും ഉണ്ടാകുകയും രണ്ട് പേര് മരിക്കുകയും ചെയ്തത്. തുടര്‍ന്ന് പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മരിച്ചവരില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. നിലവില്‍ ചികിത്സയില്‍ കഴിയുന്ന രണ്ട് പേരുടെ നില ഗുരുതരമാണ്. ചെന്നൈയിലെ മറീന ബീച്ചിലാണ് കരുണാനിധിയുടെ സംസ്കാരം നടന്നത്. തന്റെ രാഷ്ട്രീയ ഗുരുവായ അണ്ണാദുരൈ അന്ത്യവിശ്രമം കൊള്ളുന്നതിന് തൊട്ടടുത്ത് തന്നെയാണ് കരുണാനിധിക്കും അന്ത്യവിശ്രമം ഒരുക്കിയത്.






