തൃശ്ശൂര്‍: പാത നവീകരണം നടക്കുന്നതിനാല്‍ ശനി, ഞായര്‍, ചൊവ്വ ദിവസങ്ങളില്‍ ട്രെയില്‍ ഗതാഗത്തിന് പൂര്‍ണ്ണ നിയന്ത്രണം ഏര്‍പ്പെടുത്തി. ആറ് പാസഞ്ചറുകള്‍ ഉള്‍പ്പെട്ട എട്ടോളം ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി. നാലു ട്രെയിനുകള്‍ ഒരു മണിക്കൂറോളം വൈകും. കനത്തമഴയെ തുടര്‍ന്ന് ട്രെയിനുകളുടെ വേഗം നിയന്ത്രിച്ചിട്ടുണ്ട്. എറണാകുളം ടൗണ്‍-ഇടപ്പള്ളി പാതയുടെ നവീകരണമാണ് നടക്കുന്നത്.
എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ യാത്രക്കാര്‍ക്കാണ് ട്രെയിന്‍ ഗതാഗത നിയന്ത്രണം തിരിച്ചടിയാവുന്നത്. യാത്രക്കാരുടെ സൗകര്യത്തിനായി മൂന്നു ദിവസങ്ങളിലും രാവിലെ ഏഴിന് എറണാകുളം ജംഗ്ഷനില്‍ നിന്നു പുറപ്പെടുന്ന ചെന്നൈ -എഗ്മോര്‍ ഗുരുവായൂര്‍ എക്സ്പ്രസിന് ഗുരുവായൂര്‍ വരെ എല്ലാ സ്റ്റോപ്പികളിലും സ്റ്റോപ്പ് അനുവദിച്ചു. നാഗര്‍കോവില്‍-മംഗലാപുരം ഏറനാട് എക്സ്പ്രസിന് അങ്കമാലിയിലും ഇരിങ്ങാലക്കുടയിലും സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുണ്ട്.






