
കൊച്ചി: മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമൊരുക്കാന്‍ ആരാധകരോട് അഭ്യര്‍ത്ഥിച്ച് കേരള ബ്ലാസ്റ്റേഴ്സ് നായകന് സന്ദേശ് ജിംഗാന്. ദുരന്തബാധിതര്‍ക്ക് സഹായമെത്തിക്കാന്‍ ഏവരും ഒന്നിക്കണമെന്നും ജിംഗാന് കേരള ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ അഭ്യര്‍ത്ഥിച്ചു.
പ്രതീക്ഷ കൈവിടാതെ ധൈര്യത്തോടെയിരിക്കുക, എല്ലാവരും രക്ഷാപ്രവര്‍ത്തകരുടെയും അധികാരികളുടെയും നിര്‍ദേശങ്ങള്‍ അനുസരിക്കുക, ഭക്ഷണം, വസ്ത്രം, താമസസൗകര്യം തുടങ്ങിയ അവശ്യ സഹായങ്ങള്‍ ഒരുക്കാന്‍ ഏവരും ഒന്നിക്കണമെന്നും ജിംഗാന് വീഡിയോയിലൂടെ മഞ്ഞപ്പട ആരാധകരോട് ആവശ്യപ്പെട്ടു. നേരത്തെ പരിശീലകന് ഡേവിഡ് ജെയിംസും, സൂപ്പര്‍ താരം സി.കെ വിനീതും ഇക്കാര്യം ആരാധകരോട് ആവശ്യപ്പെട്ടിരുന്നു.






