മോമോ ചലഞ്ചകളെപ്പറ്റി പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളെന്ന് കേരളാ പോലീസ് ആരും പേടിക്കണ്ട സാഹചര്യമില്ലെന്നും പോലീസ് പറഞ്ഞു ഇതുസംബന്ധിച്ച് കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പോലീസ് പറഞ്ഞു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കിലും കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്നും പോലീസ് പറഞ്ഞു.
അസ്വാഭാവികമായ എന്തെങ്കിലും ശ്രദ്ധയില്പേട്ടാല് അടുത്തുള്ള പോലീസ് സ്റ്റേഷനിലോ സൈബര്‍സെല്ലിനെയോ കേരളാ ഇന്റര്‍നെറ്റ് ഡോമിനെയോ അറിയിക്കണം മോമോ എന്ന പേരില്‍ നിരവധി വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടന്നും ഇവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും പോലിസ് പറഞ്ഞു കുട്ടികളേയും കൗമാരക്കാരെയും ഒരുപോലെ ലക്ഷ്യം വച്ചുകോണ്ടുള്ള മോമോ ചലഞ്ച് വാട്സാപ്പ് ഉള്‍പ്പടെയുള്ള സമുഹ്യമാധ്യമങ്ങലിലൂടെ പ്രചരിക്കുന്നത്.
മോമോ എന്നു പേരുള്ള അജ്ഞാതനെ പരിചയപ്പെടുന്നിടത്തുനിന്നണ് ചലഞ്ചിന്റെ തുടക്കം. തുടര്‍ന്ന് ഫോണിലെ രഹസ്യവിവരങ്ങള്‍ സ്വന്തമാക്കിയശേഷം ടാസ്കുകള് നല്കുന്നു പേടിപ്പെടുത്തുന്ന വീഡീയോകളും മെസേജുകളുമൊക്കേ അയച്ചുകൊടുക്കുന്നു ഇത് കുട്ടികളേ അത്മഹത്യയിലേക്കുവരേ തള്ളിവിടുന്നു അമേരിക്ക മെക്സിക്കോ, ജര്‍മനി,അര്‍ജന്റീന ഫ്രാന്‍സ് മുതലായ രാജ്യങ്ങളിലാണ് മോമോ ചലഞ്ചുമായി ബന്ധപ്പെട്ട കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്






