
ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് മന്ദിരത്തിനു പുറത്തുള്ള സെക്യൂരിറ്റി ബാരിയേഴ്സിലേക്ക് കാര്‍ ഓടിച്ചുകയറ്റി. രണ്ടു വഴിയാത്രക്കാര്‍ക്ക് പരിക്കേറ്റു. ഡ്രൈവറെ പിടികൂടി. സംഭവത്തില്‍ തീവ്രവാദ വിരുദ്ധ വിഭാഗം അന്വേഷണം ആരംഭിച്ചു.
പരുക്കേറ്റ രണ്ടു പേരുടെയും നില ഗുരുതരമാണ്. പാര്‍ലമെന്റ് മന്ദിരത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള വഴിയിലെ ബാരിയേഴ്സിലാണ് കാര്‍ ഇടിച്ചുകയറിയത്. വാഹനത്തില്‍ നിന്ന് വലിയതോതില്‍ പുക ഉയര്‍ന്നുവെന്നും ദൃക്സാക്ഷികള്‍ പറയുന്നു.
പാര്‍ലമെന്റ് സമ്മര്‍കാല അവധിയില്‍ ആയിരുന്നതിനാല്‍ ജനപ്രതിനിധികള്‍ ആരും തന്നെ സ്ഥലത്തുണ്ടായിരുന്നില്ല. പ്രധാനമന്ത്രി തെരേസ മേ അവധി ആഘോഷിക്കുന്നതിനായി വിദേശത്താണ്.
2017 മാര്‍ച്ചില്‍ ഖാലിദ് മസൂദ് എന്നയാള്‍ വെസ്റ്റ്മിനിസ്റ്റര്‍ ബ്രിഡ്ജിനു സമീപം നടത്തിയ ആക്രമത്തില്‍ ഒരു പോലീസുകാരനടക്കം അഞ്ചു പേര് കൊല്ലപ്പെട്ടിരുന്നു.






